ശ്രീനഗർ: ജമ്മു കശ്‌മീരിൽ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു. ജമ്മു കശ്‌മീരിൽ ശനിയാഴ്‌ച നടന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ പങ്കെടുത്ത് മടങ്ങുമ്പോഴാണ് ഉദ്യോഗസ്ഥന് രോഗം സ്ഥിരീകരിച്ചത്. യോഗത്തിൽ നിരവധി ഡോക്‌ടർമാർ, ഉയർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തിരുന്നു. തുടർന്ന് യോഗത്തിൽ പങ്കെടുത്ത എല്ലാവരും ക്വാറന്‍റൈനിൽ പ്രവേശിച്ചു.
ജമ്മു കശ്‌മീരിൽ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു - Senior IAS officer tests positive
ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ പങ്കെടുത്ത് മടങ്ങുമ്പോൾ ജമ്മു വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിലാണ് ഐഎഎസ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചത്.
ജമ്മു വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. ജമ്മു കശ്‌മീരിൽ കൊവിഡ് സ്ഥിരീകരിക്കുന്ന ആദ്യത്തെ ഐഎഎസ് ഉദ്യേഗസ്ഥനാണ് ഇദ്ദേഹം. സർക്കാരിന്‍റെ പ്രിൻസിപ്പൽ സെക്രട്ടറിയായ ഇദ്ദേഹം ആരോഗ്യ-മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ചുമതലകളും കൈകാര്യം ചെയ്യുന്നുണ്ട്. കഴിഞ്ഞയാഴ്‌ച ഡൽഹിയിൽ നിന്നെത്തിയ ലഫ്റ്റനന്‍റ് ഗവർണറുടെ ഉപദേശകന്‍റെ ഭാര്യക്കും മകനും കൊവിഡ് സ്ഥിരീകരിച്ചു. എന്നാൽ പരിശോധനയിൽ നെഗറ്റീവ് ആണെന്ന് കണ്ടെത്തിയെങ്കിലും ഉപദേശകനും ക്വാറന്‍റൈനിൽ പ്രവേശിച്ചു. ജമ്മു കശ്‌മീരിൽ 2,341 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 28 പേർ മരിച്ചു. 908 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു.