ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. കുല്‍ഗാം ഡിവൈഎസ്പി അമന്‍ കുമാര്‍ എറ്റുമുട്ടലിനിടെകൊല്ലപ്പെട്ടു. 2011 ബാച്ച് കശ്മീര്‍ പൊലീസ് ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ട അമന്‍ കുമാർ. മേജര്‍ ഉള്‍പ്പെടെ നാല് സൈനികര്‍ക്കും പരിക്കേറ്റിട്ടുണ്ട്.ഭീകരര്‍ തമ്പടിച്ചിട്ടുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്. ഭീകരര്‍ ഒളിച്ചിരുന്ന കെട്ടിടം വളഞ്ഞ സൈന്യത്തിന് നേരെ ഭീകരര്‍ ആക്രമണം തുടരുകയായിരുന്നു. ഏറ്റുമുട്ടല്‍ രണ്ട് മണിക്കൂറോളം നീണ്ടു.
കുൽഗാം ഏറ്റുമുട്ടൽ: മൂന്ന് ഭീകരരെ വധിച്ചു
ഏറ്റുമുട്ടലിൽ കുല്‍ഗാം ഡിവൈഎസ്പി അമന്‍ കുമാറും കൊല്ലപ്പെട്ടു. നൂറ് കമ്പനി കേന്ദ്ര സേനയെ പുതുതായി കശ്മീരില്‍ വിന്യസിച്ചു.
കുൽഗാം ഏറ്റുമുട്ടൽ
വെള്ളിയാഴ്‌ച രാത്രി പതിനായിരം ഭടന്മാര്‍ ഉള്‍പ്പെടുന്ന നൂറ് കമ്പനി കേന്ദ്ര സേനയെയാണ് കേന്ദ്ര സർക്കാർ കശ്മീരില്‍ എത്തിച്ചത്. നിലവിലുള്ള 65,000 കേന്ദ്ര ഭടന്മാര്‍ക്ക് പുറമേയാണ് അടിയന്തരമായി 10,000 ഭടന്മാരെ വിന്യസിച്ചത്.പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ജമ്മു കശ്‌മീരില്‍ വിഘടനവാദികള്‍ക്കെതിരെ ശക്തമായ നടപടികളാണ് തുടരുന്നത്.