ബെംഗളൂരു: കർണാടകയിലെ മുതിർന്ന കോൺഗ്രസ് എംഎൽഎ എച്ച്.കെ പാട്ടീലിന് കൊവിഡ് സ്ഥിരീകരിച്ചു. "എനിക്ക് കൊവിഡ് 19 പരിശോധന പോസിറ്റീവ് ആയി. ലക്ഷണങ്ങൾ ഒന്നും ഇല്ലായിരുന്നു. പത്തു ദിവസമായി സ്വയം നിരീക്ഷണത്തിലായിരുന്നു" മുൻ മന്ത്രിയും നിലവിൽ മഹാരാഷ്‌ട്ര കോൺഗ്രസിന്‍റെ ചുമതലയും വഹിക്കുന്ന പാട്ടീൽ ട്വിറ്ററിലൂടെ അറിയിച്ചു. വേഗം രോഗമുക്തനാകുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച പാട്ടീൽ താനുനായി സമ്പർക്കത്തിൽ വന്നവരോട് കൊവിഡ് പരിശോധന നടത്താനും അഭ്യർഥിച്ചു.
കോൺഗ്രസ് എംഎൽഎ എച്ച് കെ പാട്ടീലിന് കൊവിഡ് പോസിറ്റീവ് - bs yediyurappa
കർണാടക നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കുകയും കോവിഡ് -19 ന് പോസിറ്റീവ് ആകുകയും ചെയ്ത മൂന്നാമത്തെ എംഎൽഎയാണ് പാട്ടീൽ.
![കോൺഗ്രസ് എംഎൽഎ എച്ച് കെ പാട്ടീലിന് കൊവിഡ് പോസിറ്റീവ് കോൺഗ്രസ് എംഎൽഎ എച്ച്.കെ പാട്ടീൽ കർണാടക നിയമസഭാ Senior Congress mla h k Patil tests covid positive congress mla hk patil Karnataka Assembly covid19 politician bs yediyurappa karnataka congress](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8966890-759-8966890-1601280013248.jpg)
കർണാടക നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കുകയും കോവിഡ് -19 പോസിറ്റീവ് ആകുകയും ചെയ്ത മൂന്നാമത്തെ എംഎൽഎയാണ് അദ്ദേഹം. നേരത്തെ ഉപമുഖ്യമന്ത്രി ഗോവിന്ദ് കർജോൾ, ഗാന്ധിനഗർ എംഎൽഎ ദിനേശ് ഗുണ്ടു റാവു എന്നിവക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ, ആരോഗ്യമന്ത്രി ബി ശ്രീരാമുലു, വനം മന്ത്രി ആനന്ദ് സിംഗ്, ടൂറിസം മന്ത്രി സി ട്രാവി, കൃഷി മന്ത്രി ബിസി പാട്ടീൽ, പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ, കോൺഗ്രസ് സംസ്ഥാന മേധാവി ഡി കെ ശിവകുമാർ എന്നിവർക്ക് കൊവിഡ് വന്ന് ഭേദമായിരുന്നു. ബെലഗാവി ബിജെപി എംപിയും മുൻ റെയിൽവേ സഹമന്ത്രിയുമായ സുരേഷ് അങ്കടി, ബിജെപി രാജ്യസഭാ അംഗം അശോക് ഗാസ്തി, ബസവകല്യൻ കോൺഗ്രസ് എംഎൽഎ ബി നാരായണ റായിഡു എന്നിവർ കെവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇന്നലത്തെ കണക്കനുസരിച്ച് സംസ്ഥാനത്ത് 5,75,566 കോവിഡ് -19 പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുവരെ 8,582 മരണങ്ങളും രേഖപ്പെടുത്തി.