കേരളം

kerala

ETV Bharat / bharat

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ അന്തരിച്ചു

പുലര്‍ച്ചെ 3.30ന് ആയിരുന്നു മരണം. മകനും രാജ്യസഭാ എംപിയുമായ ഫൈസല്‍ ട്വിറ്റര്‍ വഴിയാണ് മരണ വാര്‍ത്ത അറിയിച്ചത്. ഒക്ടോബര്‍ ഒന്നിന് കൊവിഡ് സ്ഥിരീകരിച്ച അദ്ദേഹത്തിന്‍റെ ആന്തരിക അവയവങ്ങള്‍ പ്രവര്‍ത്തന രഹിതമായിരുന്നു.

Ahmed Patel  Congress  Ahmed Patel passes away  അഹമ്മദ് പട്ടേല്‍ അന്തരിച്ചു  മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍  അഹമ്മദ് പട്ടേല്‍
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ അന്തരിച്ചു

By

Published : Nov 25, 2020, 6:31 AM IST

ഗുഡ്ഗാവ്:മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംപിയുമായിരുന്ന അഹമ്മദ് പട്ടേല്‍ അന്തരിച്ചു. 71 വയസായിരുന്നു. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഗുഡ്ഗാവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പുലര്‍ച്ചെ 3.30ന് ആയിരുന്നു മരണം. മകനും രാജ്യസഭാ എംപിയുമായ ഫൈസല്‍ ട്വിറ്റര്‍ വഴിയാണ് മരണ വാര്‍ത്ത അറിയിച്ചത്. ഒക്ടോബര്‍ ഒന്നിന് കൊവിഡ് സ്ഥിരീകരിച്ച അദ്ദേഹത്തിന്‍റെ ആന്തരിക അവയവങ്ങള്‍ പ്രവര്‍ത്തന രഹിതമായിരുന്നു.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ പ്രമുഖ നേതാവായിരുന്ന പട്ടേല്‍ അഞ്ച് തവണ രാജ്യസഭയിലേക്കും മൂന്ന തവണ ലോക്സഭയിലേക്കും തെരഞ്ഞെടുക്കപ്പട്ടിട്ടുണ്ട്. സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി സ്ഥാനം അടക്കം കോണ്‍ഗ്രസിന്‍റെയും യുപിഎയുടെയും നെടുന്തുണുകളില്‍ ഒരാളായിരുന്നു അഹമ്മദ് പട്ടേല്‍.

ABOUT THE AUTHOR

...view details