ഉന്നാവോ കേസ്; പെണ്‍കുട്ടിയുടെ അച്ഛന്‍റെ മരണത്തില്‍ കുൽദീപ് സിങ് സെൻഗാർ കുറ്റക്കാരൻ - ഉന്നാവോ കേസ്
ഉന്നാവോ പെണ്‍കുട്ടിയുടെ അച്ഛന്‍ മരിച്ച സംഭവത്തില്‍ കുൽദീപ് സിങ്ങ് സെൻഗാർ കുറ്റക്കാരനെന്ന് ഡൽഹി തീസ് ഹസാരി കോടതി വിധിച്ചു.
ഉന്നാവോ കേസ്; പെൺകുട്ടിയുടെ അച്ഛന്‍റെ കൊലപാതകത്തിൽ കുൽദീപ് സിങ്ങ് സെൻഗാർ കുറ്റക്കാരൻ
ഉത്തർപ്രദേശ്: ഉന്നാവോ പെൺകുട്ടിയുടെ അച്ഛനെ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ കേസില്‍ മുൻ ബിജെപി എംഎൽഎ കുൽദീപ് സിങ്ങ് സെൻഗാർ കുറ്റക്കാരൻ. സംഭവത്തിൽ സെൻഗാർ ഉൾപ്പെടെ ഏഴു പേർ കുറ്റക്കാരെന്ന് ഡൽഹി തീസ് ഹസാരെ കോടതി വിധിച്ചു. ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ പിതാവ് 2018 ഏപ്രിൽ 9 ന് ജുഡീഷ്യൽ കസ്റ്റഡിയിലാണ് മരിച്ചത്. ക്രൂരമായി മർദ്ദനമേറ്റതാണ് മരണ കാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.