മുംബൈ; നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി പദം ലക്ഷ്യമിട്ട് ശിവസേന. ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടാക്കിയ ധാരണ പ്രകാരം 50:50 ഫോർമുല നടപ്പാക്കണമെന്നും ഇതു പ്രകാരം മുഖ്യമന്ത്രി പദം പങ്കിടണമെന്നുമാണ് ശിവസേനയുടെ ആവശ്യം. ഇക്കാര്യം രേഖാമൂലം ബിജെപിയില്‍ നിന്ന് വാങ്ങണമെന്നാണ് ശിവസേന എംഎല്‍എമാർ നിയമസഭാ കക്ഷി യോഗത്തില്‍ ആവശ്യപ്പെട്ടത്. ശിവസേന തലവൻ ഉദ്ധവ് താക്കറെയുടെ വീടായ മാതോശ്രീയില്‍ ചേർന്ന എംഎല്‍എമാരുടെ യോഗത്തില്‍ ആദിത്യ താക്കറെ മുഖ്യമന്ത്രിയാകണമെന്നും ആവശ്യം ഉയർന്നു.
രണ്ടര വർഷം വേണം; മുഖ്യമന്ത്രിപദത്തിലേക്ക് ശിവസേന
ആദ്യ രണ്ട് വർഷം മുഖ്യമന്ത്രിപദം വേണമെന്നാണ് ശിവസേന ആവശ്യപ്പെട്ടിരിക്കുന്നത്. കൂടാതെ മന്ത്രി പദവികളില്‍ അൻപത് ശതമാനവും നല്‍കണം. എന്നാല്‍ ആഭ്യന്തര വകുപ്പോടെയുള്ള ഉപമുഖ്യമന്ത്രി പദം എന്ന ഫോർമുല അംഗീകരിക്കാൻ ശിവസേന തയ്യാറായേക്കുമെന്നും സൂചനയുണ്ട്.
ആദ്യ രണ്ട് വർഷം മുഖ്യമന്ത്രിപദം വേണമെന്നാണ് ശിവസേന ആവശ്യപ്പെട്ടിരിക്കുന്നത്. കൂടാതെ മന്ത്രി പദവികളില്‍ അൻപത് ശതമാനവും നല്‍കണം. ശിവസേന സ്ഥാപിച്ചതിനു ശേഷം ആദ്യമായാണ് താക്കറെ കുടുംബത്തില്‍ നിന്നൊരാൾ എംഎല്‍എ ആകുന്നത്. 288 അംഗ മഹാരാഷ്ട്ര നിയമസഭയില്‍ 105 സീറ്റുകളിലാണ് ബിജെപി ജയിച്ചത്. കഴിഞ്ഞ നിയമസഭയില്‍ 122 സീറ്റുകളാണ് ബിജെപിക്കുണ്ടായിരുന്നത്. അതേസമയം, കഴിഞ്ഞ നിയമസഭയില്‍ 63 സീറ്റുകളുണ്ടായിരുന്ന ശിവസേനയ്ക്ക് ഇത്തവണ 56 സീറ്റുകളാണ് ലഭിച്ചത്. ഈ സാഹചര്യത്തിലാണ് ശിവസേന മുഖ്യമന്ത്രി പദം അടക്കമുള്ള ആവശ്യങ്ങളുമായി ബിജെപിയെ പ്രതിരോധത്തിലാക്കുന്നത്.
എന്നാല്‍ ആഭ്യന്തര വകുപ്പോടെയുള്ള ഉപമുഖ്യമന്ത്രി പദം എന്ന ഫോർമുല അംഗീകരിക്കാൻ ശിവസേന തയ്യാറായേക്കുമെന്നും സൂചനയുണ്ട്. ശിവസേന പിന്തുണയ്ക്കായി സമീപിച്ചാല്‍ പാർട്ടി ഹൈക്കമാൻഡ് ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന കോൺഗ്രസ് നേതാവ് വിജയം വടത്തിവാറിന്‍റെ പ്രസ്താവന ഇതിനിടെയില്‍ ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ അതെല്ലാം ഊഹാപോഹങ്ങൾ മാത്രമാണെന്നും ബിജെപി - ശിവസേന സഖ്യം മഹാരാഷ്ട്ര ഭരിക്കുമെന്നുമാണ് ബിജെപി കേന്ദ്രങ്ങൾ നല്‍കുന്ന വിവരം.