സെൽഫിയെടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് വീണ് യുവതി മരിച്ചു - Halali dam
16 മണിക്കൂറിന് ശേഷമാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്

സെൽഫിയെടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് വീണ് യുവതി മരിച്ചു
ഭോപ്പാൽ:സെൽഫിയെടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് വീണ് യുവതി മരിച്ചു. മധ്യപ്രദേശിലെ ഭോപ്പാലിൽ തിങ്കളാഴ്‌ച്ചയാണ് സംഭവം. കരാരിയ സ്വദേശി ഹിമാനി മിശ്രയാണ് മരിച്ചത്. ഹലാലി ഡാമിന് സമീപം സെൽഫിയെടുക്കുന്നതിനിടെയാണ് ഹിമാനി കാലുവഴുതി വെള്ളച്ചാട്ടത്തിലേക്ക് വീണത്. 16 മണിക്കൂറിന് ശേഷമാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.