ഗാന്ധിനഗർ: കോൺഗ്രസ് നേതാവ് ഹാർദിക് പട്ടേലിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. രാജ്യദ്രോഹക്കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ പട്ടേൽ വിചാരണക്കോടതിയിൽ ഹാജരാകാതിരുന്നതിന് ഇന്നലെ രാത്രിയാണ് അറസ്റ്റ് നടന്നത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്‌ത് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പട്ടേലിനെ ജനുവരി 24 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇന്ന് കോടതിയിൽ ഹാജരാക്കും.
രാജ്യദ്രോഹക്കുറ്റം; ഹാർദിക് പട്ടേൽ ജുഡീഷ്യൽ കസ്റ്റഡിയിൽ
അഹമ്മദാബാദിലെ വിരാംഗാമിൽ വെച്ച് ശനിയാഴ്‌ച രാത്രിയാണ് അറസ്റ്റ് നടന്നത്.
രാജ്യദ്രോഹക്കുറ്റത്തിന് ഹാർദിക് പട്ടേലിനെ അറസ്റ്റ് ചെയ്‌തു
2015 ഓഗസ്റ്റ് 25 ന് അഹമ്മദാബാദിൽ പട്ടേൽ വിഭാഗം നടത്തിയ റാലിക്കിടെ അക്രമമുണ്ടായ കേസിൽ രാജ്യദ്രോഹക്കുറ്റത്തിന് പട്ടേലിനെ അറസ്റ്റ് ചെയ്‌തിരുന്നു. 2016ൽ ജാമ്യം ലഭിച്ചിട്ടും 2018ൽ പട്ടേലിനും മറ്റ് പ്രതികൾക്കും എതിരെ കോടതി കുറ്റം ചുമത്തി. തുടർച്ചയായി കോടതിയിൽ ഹാജരാകാതെ വിചാരണ വൈകിപ്പിക്കുകയാണ് പട്ടേൽ ചെയ്യുന്നതെന്ന് കോടതി നിരീക്ഷിച്ചു.