ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹിയില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ നിയന്ത്രണങ്ങളും കർശനമാകുന്നു. മെട്രോ സ്റ്റേഷനുകൾ അടച്ചു. മെട്രോ സ്റ്റേഷനകളുടെ പ്രവേശന, എക്സിറ്റ് ഗേറ്റുകൾ അടച്ചിട്ടുണ്ടെന്നും സ്റ്റേഷനുകളിൽ ട്രെയിനുകൾ നിർത്തില്ലെന്നും ഡല്‍ഹി മെട്രോ റെയിൽ കോർപ്പറേഷൻ ട്വിറ്ററിലൂടെ അറിയിച്ചു.
ഡല്‍ഹിയില്‍ സുരക്ഷ ശക്തം; മെട്രോ സ്റ്റേഷനുകൾ അടച്ചു, മാർച്ച് നടത്താൻ അനുമതിയില്ല - എട്ട് മെട്രോ സ്റ്റേഷനുകൾ അടച്ചു
മെട്രോ സ്റ്റേഷനകളുടെ പ്രവേശന, എക്സിറ്റ് ഗേറ്റുകൾ അടച്ചിട്ടുണ്ടെന്നും സ്റ്റേഷനുകളിൽ ട്രെയിനുകൾ നിർത്തില്ലെന്നും ഡല്‍ഹി മെട്രോ റെയിൽ കോർപ്പറേഷൻ ട്വിറ്ററിലൂടെ അറിയിച്ചു.
ലാല്‍ ക്വിലയില്‍ നിന്ന് ഷഹീദ് ഭഗത് സിംഗ് പാർക്കിലേക്ക് നമ്മൾ ഭാരതത്തിന്‍റെ മക്കൾ എന്ന മുദ്രാവാക്യത്തിന്‍റെ കീഴില്‍ നടത്തുന്ന റാലിക്ക് പൊലീസ് ഇതുവരെ അനുമതി നല്‍കിയിട്ടില്ല. റാലിയുടെ ഭാഗമായി ചെങ്കോട്ടയിലും പരിസരത്തും ഡല്‍ഹി പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സീലാപൂരില്‍ പ്രതിഷേധം നടത്തിയ പത്ത് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതില്‍ നാല് പേർക്ക് ക്രിമിനല്‍ പശ്ചാത്തലമുള്ളതായി പൊലീസ് അറിയിച്ചു. പ്രതിഷേധത്തിനിടെ കല്ലെറിയുകയും പൊലീസ് ബൂത്ത് കത്തിക്കുകയും ഇരുചക്രവാഹനങ്ങൾ കത്തിക്കുകയും ചെയ്തതിനാണ് ഇവർക്കെതിരെ കേസെടുത്തത്.