ഹൈദരാബാദ്: യു.എസ് ഇറാന്‍ സംഘര്‍ഷം മുറുകുന്നതിനിടെ ഹൈദരാബാദിലെ യു.എസ് കോണ്‍സുലേറ്റിനുള്ള സുരക്ഷ ശക്തമാക്കി. യു.എസ് കോണ്‍സുലേറ്റ് കാര്യാലയത്തിന് മുന്നില്‍ കൂടുതല്‍ പൊലീസ് സേനയെ വിന്യസിക്കുകയും സുരക്ഷാ ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും ചെയ്‌തിട്ടുണ്ട്. ബേഗംപേട്ടിലാണ് യു.എസ് കോണ്‍സുലേറ്റ് സ്ഥിതി ചെയ്യുന്നത്. യുഎസ് സുരക്ഷാ ഉദ്യോഗസ്ഥരും കോണ്‍സുലേറ്റില്‍ അധിക സുരക്ഷയേര്‍പ്പെടുത്തിയിട്ടുണ്ട്.
ഹൈദരാബാദില്‍ യു.എസ് കോണ്‍സുലേറ്റിനുള്ള സുരക്ഷ ശക്തമാക്കി - ഹൈദരാബാദ്
യു.എസ് കോണ്‍സുലേറ്റ് കാര്യാലയത്തിന് മുന്നില്‍ കൂടുതല്‍ പൊലീസ് സേനയെ വിന്യസിക്കുകയും സുരക്ഷാ ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും ചെയ്‌തു.
പ്രദേശത്ത് സുരക്ഷ ശക്തമാക്കിയതിനെത്തുടര്‍ന്ന് ആളുകളെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കിയതിന് ശേഷം മാത്രമേ കടത്തി വിടുന്നുള്ളു. യുഎസിനും ഇറാനും ഹൈദരാബാദില്‍ കോണ്‍സുലേറ്റുകളുണ്ട്. ഇറാന്‍ വംശജരായ ആളുകളും ഇവിടെ താമസിക്കുന്നുണ്ട്. നഗരത്തില്‍ കൂടുതലുള്ള ഷിയാ മുസ്ലീങ്ങള്‍ കഴിഞ്ഞ ദിവസം ജനറല്‍ ഖാസിം സുലൈമാനിയുടെ കൊലപാതകത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഹൈദരാബാദിലെ ഇറാനിയൻ കോൺസുലേറ്റ് ജനറൽ മുഹമ്മദ് ഹഗ്ബിൻ ഘോമിയും സോളിമാനിയുടെ കൊലപാതകത്തെ അപലപിച്ച് പ്രസ്‌താവന ഇറക്കിയിരുന്നു.