ന്യൂഡൽഹി: കർഷകരുടെ ട്രാക്‌ടർ റാലി അക്രമാസക്തമായതിനെ തുടർന്ന് ഡൽഹിയിൽ കനത്ത സുരക്ഷ . കർഷകർ സമരം ചെയ്യുന്ന സിങ്കു അതിർത്തിയിലും കർഷകർ കൊടി ഉയർത്തിയ ചെങ്കോട്ടയിലും സുരക്ഷ ശക്തമാക്കി. അതേ സമയം ലാൽ ക്വില മെട്രോ സ്റ്റേഷന്‍റെ എൻട്രി എക്‌സിറ്റ് ഗേറ്റുകളും ജമാ മസ്ജിദ് മെട്രോ സ്റ്റേഷന്‍റെ പ്രവേശന കവാടങ്ങളും അടച്ചുവെന്ന് ഡിഎംആർസി അറിയിച്ചു. ഇന്നലെയുണ്ടായ പ്രതിഷേധത്തിൽ ഇതുവരെ 15 എഫ്ഐആർ രജിസ്റ്റർ ചെയ്‌തു. കിഴക്കൻ ഡൽഹിയിൽ മാത്രം അഞ്ച് എഫ്ഐആർ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.
കർഷക പ്രതിഷേധം; ഡൽഹിയിൽ സുരക്ഷ ശക്തമാക്കി - ന്യൂഡൽഹിയിൽ സുരക്ഷ ശക്തം
കർഷകർ സമരം ചെയ്യുന്ന സിങ്കു അതിർത്തിയിലും ചെങ്കോട്ടയിലും സുരക്ഷ ശക്തമാക്കി.
കൂടുതൽ വായിക്കാൻ: ട്രാക്‌ടർ റാലിക്കിടെ സംഘർഷം; ഇതുവരെ രജിസ്റ്റർ ചെയ്തത് പതിനഞ്ച് എഫ്ഐആർ
കർഷകരുടെ ട്രാക്ടർ റാലിൽ പലയിടങ്ങളിലും അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു. പൊലീസും കർഷകരുമായുള്ള ഏറ്റുമുട്ടലിൽ 86 പൊലീസുകാർക്ക് പരിക്കേറ്റിരുന്നു. റാലിക്കിടെ ട്രാക്‌ടർ മറിഞ്ഞ് ഒരു കർഷകൻ മരിച്ചതായും ഡൽഹി പൊലീസ് അറിയിച്ചു. മുഖർബ ചൗക്ക്, ഗാസിപൂർ, എ-പോയിന്റ് ഐടിഒ, സീമാപുരി, നംഗ്ലോയി ടി-പോയിന്റ്, തിക്രി അതിർത്തി, ചെങ്കോട്ട എന്നിവിടങ്ങളിലാണ് കൂടുതൽ അക്രമ സംഭവങ്ങളും പുറത്ത് വന്നത്. ആക്രമണത്തിൽ നിരവധി പൊതു, സ്വകാര്യ സ്വത്തുക്കൾക്ക് നാശനഷ്ടമുണ്ടായതായി ഡൽഹി പൊലീസ് അറിയിച്ചു.