ദിസ്പൂര്‍:ദേശീയ പൗരത്വ രജിസ്ട്രേഷന്‍റെ അവസാന നടപടിക്കായി നാലു ദിവസം ബാക്കി നിൽക്കെ അസമിലെ ദുബ്രി ജില്ലയിൽ സുരക്ഷ വർധിപ്പിച്ചു. ബംഗ്ലാദേശുമായി അന്താരാഷ്ട്ര അതിർത്തി പങ്കിടുന്ന പ്രദേശമാണ് അസമിലെ ദുബ്രി . പ്രധാനമായും 136 എൻ ആർ സി കേന്ദ്രങ്ങളാണ് ദുബ്രിയിലുളളത്.
ദേശീയ പൗരത്വ രജിസ്ട്രേഷന്‍; അസമില്‍ കനത്ത സുരക്ഷ - NRC Final Draft in Dhubri district news
സൈന്യത്തെയും സുരക്ഷാസേനയേയും കൂടുതലായി വിന്യസിക്കുമെന്ന് ദുബ്രി ജില്ലാ ഭരണകൂടം
![ദേശീയ പൗരത്വ രജിസ്ട്രേഷന്‍; അസമില്‍ കനത്ത സുരക്ഷ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4251756-651-4251756-1566839990885.jpg)
എൻആർസി അന്തിമ കരടിന് മുന്നോടിയായി ദുബ്രിയിൽ സുരക്ഷ വർദ്ധിപ്പിച്ചു
ആവശ്യാനുസരണം സൈന്യത്തെയും സുരക്ഷാസേനയെയും ജില്ലയിൽ വിന്യസിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അതോടൊപ്പം സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജവാർത്തകൾ പ്രചരിപ്പരിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
എൻആർസി അന്തിമ കരടിന് മുന്നോടിയായി ദുബ്രിയിൽ സുരക്ഷ വർദ്ധിപ്പിച്ചു