ജമ്മു കശ്‌മീര്‍: ജമ്മു കശ്‌മീരിലെ രജൗരി ജില്ലയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍ നടത്തിയ ആക്രമണത്തില്‍ ഒരു സുരക്ഷാ സൈനികന്‍ കൊല്ലപ്പെട്ടു. ആർമി ഹവിൽദാർ എസ് ഗുരു സിംഗ് ആണ് മരിച്ചത്. നിയന്ത്രണ രേഖയിൽ പുലർച്ചെ 12.30 ന് പാക് സൈനികർ വെടിവയ്പ്പും ഷെല്ലാക്രമണവും നടത്തിയിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഗുരു സിംഗിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.
നിയന്ത്രണ രേഖയില്‍ പാകിസ്ഥാന്‍റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം; സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു
നിയന്ത്രണ രേഖയിൽ പുലർച്ചെ 12.30 ന് പാക് സൈനികർ വെടിവയ്പ്പും ഷെല്ലാക്രമണവും നടത്തിയിരുന്നു
പാക് ഏറ്റുമുട്ടലിൽ സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു
നിയന്ത്രണ രേഖയിലെ വെടിനിർത്തൽ കരാര്‍ ഈ വർഷം തുടക്കം മുതൽ പാകിസ്ഥാൻ ലംഘിക്കുകയാണ്. ജമ്മു കശ്‌മീരിലെ അതിർത്തിയോട് ചേർന്ന് താമസിക്കുന്ന സാധാരണക്കാരുടെ ജീവിതത്തെ ഇത്തരം ആക്രമണം പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.