കേരളം

kerala

ETV Bharat / bharat

കശ്മീരിൽ വിഘടനവാദികളുടെയും രാഷ്ട്രീയക്കാരുടെയും സുരക്ഷ പിൻവലിച്ചു

സുരക്ഷ പിന്‍വലിക്കപ്പെടുന്നതോടെ കുറഞ്ഞത് 1000 പോലീസ് ഉദ്യോഗസ്ഥരാണ് സാധാരണ പോലീസ് ജോലികളിലേക്ക് തിരികെ എത്തുക. സുരക്ഷാ സന്നാഹങ്ങള്‍ക്കായി നിയോഗിക്കപ്പെട്ട 100 പോലീസ് വാഹനങ്ങള്‍ പട്രോളിങ്ങിനും മറ്റുമായി ഉപയോഗിക്കാനുമാകും.

കശ്മീരിലെ വിഘടനവാദികളുടെയും, രാഷ്ട്രീയക്കാരുടെയും സുരക്ഷ പിൻവലിച്ചു

By

Published : Feb 21, 2019, 12:08 PM IST


പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ കശ്മീരി വിഘടനവാദികള്‍ക്കും, രാഷ്ട്രീയക്കാര്‍ക്കും ആക്ടിവിസ്റ്റുകള്‍ക്കും ഏര്‍പ്പെടുത്തിയിരുന്ന സുരക്ഷ പിൻവലിച്ചു. 18 വിഘടന വാദികളുടെയും,155 രാഷ്ട്രീയ നേതാക്കളുടെയും സുരക്ഷയാണ് പിൻവലിച്ചത്. കഴിഞ്ഞ ഞായറാഴ്ച ആറ് വിഘടനവാദി നേതാക്കള്‍ക്ക് നല്‍കിയിരുന്ന സുരക്ഷ പിന്‍വലിച്ചതിന് പുറമെയാണിത്. ജമ്മുകശ്മീര്‍ ചീഫ് സെക്രട്ടറി ബി വി ആര്‍ സുബ്രഹ്മണ്യത്തിന്‍റെഅധ്യക്ഷതയില്‍ ചേര്‍ന്നയോഗത്തിലാണ് തീരുമാനം. ഇവര്‍ക്ക് സുരക്ഷ നല്‍കുന്നത് പാഴ്ചെലവാണ്. ആതുക രാജ്യത്തിന്‍റെ മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാമെന്നും യോഗത്തില്‍ വിലയിരുത്തി.

സയ്യിദ് അലി ഷാ ഗീലാനി, ആഗാ സയ്യിദ് മോസ്‌വി, മൗലവി അബ്ബാസ് അന്‍സാരി, യാസ്മീന്‍ മാലിക്, സലീം ഗീലാനി, ഷഹീദ് ഉള്‍ ഇസ്ലാം, സഫര്‍ അക്ബര്‍ ഭട്ട്, നയീം അഹമ്മദ് ഖാന്‍, മുക്താര്‍ അഹമ്മദ് വസ, ഫറൂഖ് അഹമ്മദ് കിച്ച്ലൂ, മസൂര്‍ അബ്ബാസ് അന്‍സാരി, ആഗാ സയ്യിദ് അബുള്‍ ഹുസൈന്‍, അബ്ദുള്‍ ഗാനി ഷാ, മുഹമ്മദ് മുസാദിഖ് ഭട്ട് എന്നീ പ്രമുഖ വിഘടനവാദി നേതാക്കളുടെ സുരക്ഷയാണ് പിന്‍വലിച്ചിരിക്കുന്നത്. പിഡിപി നേതാവ് വാഹിദ് പര, മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും ആക്ടിവിസ്റ്റുമായ ഷാ ഫൈസല്‍ എന്നിവരുടെയും സുരക്ഷ പിൻവലിച്ചു.

ABOUT THE AUTHOR

...view details