ന്യൂഡല്‍ഹി : ഉത്സവ കാലത്തോടനുബന്ധിച്ച് ഡല്‍ഹിയില്‍ കനത്ത ജാഗ്രത. പാകിസ്ഥാൻ പിന്തുണയുള്ള തീവ്രവാദ സംഘടനകളില്‍ നിന്നും ആക്രമണങ്ങൾ ഉണ്ടാകാമെന്ന ഇന്‍റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്. ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ല, ഡല്‍ഹി പോലീസ് കമ്മീഷണര്‍ അമൂല്യ പതക് ഉള്‍പ്പടെയുളള ഉദ്യോഗസ്ഥര്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം എടുത്തത്. തലസ്ഥാനത്തെ ക്രമസമാധാന നിലയും യോഗത്തില്‍ പരിശോധിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഉത്സവ കാലത്തോടനുബന്ധിച്ച് ഡല്‍ഹിയില്‍ കനത്ത ജാഗ്രത - ന്യുഡല്‍ഹി
തീവ്രവാദ സംഘടനകളില്‍ നിന്നും ആക്രമണങ്ങൾ ഉണ്ടാകാമെന്ന ഇന്‍റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ജാഗ്രതാ നിർദേശം നൽകിയത്

ഉത്സവ കാലത്തോടനുബന്ധിച്ച് ഡല്‍ഹിയില്‍ കനത്ത ജാഗ്രത
ജമ്മു കശ്‌മീരിന്‍റെ പ്രത്യേക പദവി പിൻവലിച്ചതിനെ തുടര്‍ന്ന് പാകിസ്ഥാൻ പിന്തുണയുള്ള തീവ്രവാദ സംഘടനകളായ ജെയ്ഷ ഇ മുഹമ്മദും ലഷ്‌കര്‍ ഇ തൊയ്ബയും ആക്രമണങ്ങൾ നടത്താൻ സാധ്യതയുള്ളതായി ഇന്‍റലിജൻസ് ഏജൻസികൾ കഴിഞ്ഞ മാസം ആഭ്യന്തര വകുപ്പിന് വിവരങ്ങൾ നല്‍കിയിരുന്നു. ഇതേ തുടർന്ന് ആഭ്യന്തര വകുപ്പ് ഡല്‍ഹി, രാജസ്ഥാൻ, പഞ്ചാബ്, ഗുജറാത്ത്, കര്‍ണ്ണാടക, മഹാരാഷ്‌ട്ര, ആന്ധ്ര പ്രദേശ് എന്നിവിടങ്ങളില്‍ നേരത്തെ തന്നെ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.