സൈന്യത്തിന് നെരെയുള്ള കല്ലേറ്; തോക്കുപയോഗിച്ച് പ്രതിരോധിക്കാറില്ലെന്ന് ബിപിന്‍ റാവത്ത്
കല്ലെറിയുന്നത് മൂലം സൈനികര്‍ക്ക് മാരകമായ പരിക്കുകളും മരണവും സംഭവിക്കാറുണ്ട്
ന്യൂഡൽഹി:കശ്മീർ താഴ്‌വരയിൽ സൈന്യത്തിന് നേരെ കല്ലെറിഞ്ഞവര്‍ക്കെതിരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തോക്കുപയോഗിച്ച് വെടിവെക്കുന്നത് അപൂര്‍വമാണെന്ന് പ്രതിരോധ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. സൈന്യത്തിന് നേരെ സ്ഥിരമായി കല്ലെറിയാറുണ്ട് പലരും. കല്ലെറിയുന്നത് മൂലം സൈനികര്‍ക്ക് മാരകമായ പരിക്കുകളും മരണവും സംഭവിക്കാറുണ്ട്. ഇതിനെ പ്രതിരോധിക്കാന്‍ ഞങ്ങള്‍ വ്യത്യസ്ത വഴികള്‍ ആവിഷ്കരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കശ്മീരില്‍ സൈന്യത്തിനും പൊലീസിനും നേരെ കല്ലേറ് പതിവാണ്. കല്ലെറിഞ്ഞ 200ലധികം പേരെ പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു.