കേരളം

kerala

ETV Bharat / bharat

ജാര്‍ഖണ്ഡില്‍ സുരക്ഷാ സേനയും നക്‌സലുകളും തമ്മില്‍ ഏറ്റുമുട്ടല്‍

വെടിവെപ്പിന് ശേഷം നക്‌സലുകള്‍ ഉള്‍വനത്തിലേക്ക് രക്ഷപ്പെട്ടു. പ്രദേശത്ത് കൂടുതല്‍ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.

Naxalite encounter in Jharkhand  Security forces-Naxalite encounter  encounter in Jharkhand  Naxalite encounter  ജാര്‍ഖണ്ഡില്‍ സുരക്ഷാ സേനയും നക്‌സലുകളും തമ്മില്‍ ഏറ്റുമുട്ടല്‍  ജാര്‍ഖണ്ഡ്  റാഞ്ചി
ജാര്‍ഖണ്ഡില്‍ സുരക്ഷാ സേനയും നക്‌സലുകളും തമ്മില്‍ ഏറ്റുമുട്ടല്‍

By

Published : Nov 28, 2020, 12:35 PM IST

റാഞ്ചി: ജാര്‍ഖണ്ഡില്‍ സുരക്ഷാ സേനയും നക്‌സലുകളും തമ്മില്‍ ഏറ്റുമുട്ടല്‍. പശ്ചിമ സിങ്‌ഭും ജില്ലയിലാണ് ഏറ്റുമുട്ടല്‍ നടന്നതെന്ന് പൊലീസ് അറിയിച്ചു. വെള്ളിയാഴ്‌ച വൈകുന്നേരം ബന്ദഗോണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള മന്‍മരു വനത്തില്‍ സുരക്ഷാ സേനയും പിഎല്‍എഫ്ഐ നക്‌സലുകളും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നതായി ഡിഐജി രാജീവ് രഞ്ചന്‍ സിങ് വ്യക്തമാക്കി. വെടിവെപ്പിന് ശേഷം നക്‌സലുകള്‍ ഉള്‍വനത്തിലേക്ക് രക്ഷപ്പെട്ടതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എഎസ്‌പിയും ചക്രദര്‍പൂര്‍ സബ് ഡിവിഷണല്‍ പൊലീസ് ഓഫീസറുമായ നാതു സിങ് മീനയുടെ നേതൃത്വത്തിലുള്ള സുരക്ഷാ സേനയാണ് നക്‌സലുകളുമായി ഏറ്റുമുട്ടിയത്. തുടര്‍ന്ന് റാഞ്ചിയില്‍ നിന്ന് കൂടുതല്‍ പൊലീസ് സേന സംഭവ സ്ഥലത്തെത്തി. പ്രദേശത്ത് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details