ആയുധക്കടത്ത്; നാഗാലാന്‍റില്‍ ഒരാള്‍ അറസ്റ്റില്‍ - ആയുധ വ്യാപാരി
മൂന്ന് 12 ബോർ റൈഫിളുകൾ, പോയിന്‍റ് 22 ലൈവ് റൗണ്ടുകൾ, എട്ട് 12 ബോർ ലൈവ് റൗണ്ടുകൾ, ആയുധ നിർമാണത്തിനുള്ള ഉൽപന്നങ്ങൾ എന്നിവ സുരക്ഷാ സേന കണ്ടെടുത്തു
നാഗാലാന്‍റിൽ നിന്നും ആയുധ വ്യാപാരിയെ പിടികൂടി
കൊഹിമ:സംസ്ഥാനത്ത് പെരെൻ ജില്ലയിൽ നിന്നും സുരക്ഷാ സേന ആയുധ വ്യാപാരിയെ പിടികൂടി. സുരക്ഷാ സേന നടത്തിയ ഓപ്പറേഷനിലൂടെയാണ് ഇയാളെ പിടികൂടിയത്. ഇയാളെ അറസ്റ്റ് ചെയ്‌തെന്നും കൈവശമുണ്ടായിരുന്ന ആയുധങ്ങൾ പിടിച്ചെടുത്തെന്നും ഇന്ത്യൻ ആർമി ഈസ്റ്റേൺ കമാൻഡ് അറിയിച്ചു. മൂന്ന് 12 ബോർ റൈഫിളുകൾ, പോയിന്‍റ് 22 ലൈവ് റൗണ്ടുകൾ, എട്ട് 12 ബോർ ലൈവ് റൗണ്ടുകൾ, ആയുധ നിർമാണത്തിനുള്ള ഉൽപന്നങ്ങൾ എന്നിവയാണ് സുരക്ഷാ സേന പിടിച്ചെടുത്തത്.