പുൽവാമ:അവന്തിപോറയിലെ സാംബൂറ പ്രദേശത്ത് രണ്ട് തീവ്രവാദികളെ സുരക്ഷാ സേന വെടിവച്ച് കൊലപ്പെടുത്തി. തീവ്രവാദികളിൽ നിന്നും ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു. രണ്ട് എകെ റൈഫിളുകളും 10 റൗണ്ട് ബുള്ളറ്റുകളും രണ്ട് സഞ്ചികളുമാണ് തീവ്രവാദികളിൽ നിന്ന് കണ്ടെടുത്തത്.
അവന്തിപോറയിൽ സുരക്ഷാ സേന രണ്ട് തീവ്രവാദികളെ കൊലപ്പെടുത്തി
കൊല്ലപ്പെട്ട രണ്ട് തീവ്രവാദികൾ പുൽവാമ ജില്ലയിലെ ട്രാൽ, സാംബോറ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. എന്നാൽ മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
ലഷ്കർ -ഇ- തൊയ്‌ബ തീവ്രവാദികളും സുരക്ഷാ സേനയും തമ്മിലുള്ള വെടിവയ്പ്പ് നടന്ന സാഹചര്യത്തിൽ പ്രദേശത്തെ തീവ്രവാദികളെ കണ്ടെത്താൻ സൈന്യം തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട രണ്ട് തീവ്രവാദികൾ പുൽവാമ ജില്ലയിലെ ട്രാൽ, സാംബോറ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. എന്നാൽ മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
സെപ്റ്റംബർ 24 ന് ദക്ഷിണ കശ്മീരിലെ പുൽവാമ ജില്ലയിൽ തീവ്രവാദികളും സുരക്ഷാ സേനയും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ഒരു തീവ്രവാദി കൊല്ലപ്പെട്ടതായും സെപ്റ്റംബർ 22 ന് ബുഡ്ഗാമിലെ ചർ- ഇ -ഷരീഫ് പ്രദേശത്ത് നടന്ന ഏറ്റുമുട്ടലിൽ ഒരു തീവ്രവാദിയെ സുരക്ഷാ സേന കൊലപ്പെടുത്തിയിരുന്നെന്നും അധികൃതർ അറിയിച്ചിരുന്നു. സെപ്റ്റംബർ 17 ന് ശ്രീനഗറിലെ ബറ്റാമലൂ പ്രദേശത്ത് നടന്ന ഏറ്റുമുട്ടലിലും മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടിരുന്നു.