ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ രജൗരിയില്‍ ഭീകരരുടെ ഒളിത്താവളം തകര്‍ത്ത് സുരക്ഷാസേന. ജമ്മു കശ്‌മീര്‍ പൊലീസും ആര്‍മിയുടെ 38 രാഷ്‌ട്രീയ റൈഫിള്‍സ് വിഭാഗവും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ഒളിത്താവളം കണ്ടെത്തിയത്. പിക ഗണ്‍, ചൈന്‍ പിസ്റ്റളുകള്‍, 168 പിക റൗണ്ട്‌സ്, എകെ 47 റൗണ്ട്‌സ്, രണ്ട് യുബിജിഎല്‍ ഗ്രനേഡുകള്‍ തുടങ്ങിയ ആയുധങ്ങളും വെടിക്കോപ്പുകളും പ്രദേശത്ത് നിന്ന് കണ്ടെടുത്തു.
ജമ്മു കശ്‌മീരില്‍ ഭീകരരുടെ ഒളിത്താവളം തകര്‍ത്ത് സുരക്ഷാസേന - ശ്രീനഗര്‍
ജമ്മു കശ്‌മീര്‍ പൊലീസും 38 രാഷ്‌ട്രീയ റൈഫിള്‍സ് വിഭാഗവും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ഒളിത്താവളം കണ്ടെത്തിയത്

ജമ്മു കശ്‌മീരിലെ രജൗരിയില്‍ ഭീകരരുടെ ഒളിത്താവളം തകര്‍ത്ത് സുരക്ഷാസേന
സമാനമായി ജൂലയ് നാലിന് പൊലീസും രാഷ്‌ട്രീയ റൈഫിള്‍സ് സേനയും രജൗരിയിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തിലെ ഭീകരരുടെ ഒളിത്താവളം തകര്‍ത്തിരുന്നു. നിരവധി ആയുധങ്ങളും വെടിക്കോപ്പുകളുമാണ് അന്ന് സേന കണ്ടെടുത്തത്. താനമണ്ടി മേഖലയിലെ ദര്‍ദാസന്‍ ഗ്രാമത്തിലാണ് സംഘം തെരച്ചില്‍ നടത്തിയത്. രണ്ട് ചൈനീസ് പിസ്റ്റളുകള്‍, രണ്ട് മാഗസിനുകള്‍, 11 റൈഫിള്‍ ഗ്രനേഡുകള്‍, എകെ അസോള്‍ട്ട് റൈഫിളുകള്‍, ചൈനീസ് ഹാന്‍ഡ് ഗ്രനേഡ്, ഐഇഡി ബോംബ് നിര്‍മാണ വസ്‌തുക്കള്‍ എന്നിവയാണ് പൊലീസും സേനയും തെരിച്ചിലിനിടെ കണ്ടെത്തിയത്.