കേരളം

kerala

ETV Bharat / bharat

ശ്രീനഗറില്‍ സുരക്ഷ ശക്തമാക്കി സൈന്യം

ലാല്‍ ചൗക്, ജഹാംഗീര്‍ ചൗക്, ഹരിസിങ് സ്‌ട്രീറ്റ്, റീഗല്‍ ചൗക്, ടി.ആര്‍.സി ചൗക് എന്നിവിടങ്ങളിലാണ് സുരക്ഷ ശക്തമാക്കിയത്.

ശ്രീനഗറില്‍ കനത്ത സുരക്ഷയേര്‍പ്പെടുത്തി സൈന്യം

By

Published : Oct 13, 2019, 8:37 PM IST

ശ്രീനഗര്‍: ഇന്നലെയുണ്ടായ ഗ്രനേഡാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ശ്രീനഗറില്‍ സൈന്യം സുരക്ഷ ശക്തമാക്കി. ആക്രമണത്തില്‍ സ്‌ത്രീ ഉള്‍പ്പടെ ഏഴു പേര്‍ക്ക് പരിക്കേറ്റിരുന്നു. ശ്രീനഗറിലെ ഹരിസിങ് സ്‌ട്രീറ്റിലാണ് ഇന്നലെ അക്രമം ഉണ്ടായത്. പ്രദേശത്ത് ഫ്ലയിങ് സ്ക്വാഡ് ഉള്‍പ്പടെ കൂടുതല്‍ സുരക്ഷാസേനയെ വിന്യസിച്ചു. ലാല്‍ ചൗക്, ജഹാംഗീര്‍ ചൗക്, ഹരിസിങ് സ്‌ട്രീറ്റ്, റീഗല്‍ ചൗക്, ടി.ആര്‍.സി ചൗക് എന്നിവിടങ്ങളിലാണ് സുരക്ഷ ശക്തമാക്കിയത്. ജനങ്ങളെ പരിഭ്രാന്തരാക്കാനുള്ള ഭീകരരുടെ ശ്രമമാണ് അടിക്കടിയുണ്ടാകുന്ന ആക്രമണങ്ങളെന്നും ജനങ്ങള്‍ ഭയപ്പെടരുതെന്നും അധികൃതര്‍ അറിയിച്ചു.

ABOUT THE AUTHOR

...view details