ന്യൂഡൽഹി: 74-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന് മുന്നോടിയായി ഡൽഹി-എൻസിആർ മേഖലകളിലും അതിർത്തി പ്രദേശങ്ങളിലും കർശന സുരക്ഷ ഏർപ്പെടുത്തി. എൻഎസ്‌ജി, എസ്‌പിജി, ഐടിബിപി തുടങ്ങിയ ഏജൻസികൾക്ക് അതീവ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. സിവിൽ റാങ്കിലുള്ള പൊലീസുകാർ തലസ്ഥാനത്തുടനീളമുള്ള തന്ത്രപ്രധാനമായ സ്ഥലങ്ങളിലും ചെങ്കോട്ടയുടെ പരിസരത്തും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. സംശയാസ്പദമായി തോന്നുന്നവരെ കണ്ടെത്താൻ ഫേഷ്യൽ റെക്കഗ്നിഷൻ സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.
സ്വാതന്ത്ര്യ ദിനാഘോഷം; ഡൽഹിയിൽ കർശന സുരക്ഷ - സ്വാതന്ത്ര്യ ദിനോഘോഷം
സിവിൽ റാങ്കിലുള്ള പൊലീസുകാർ തലസ്ഥാനത്തുടനീളമുള്ള തന്ത്രപ്രധാനമായ സ്ഥലങ്ങളിലും ചെങ്കോട്ടയുടെ പരിസരത്തും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. സംശയാസ്പദമായി തോന്നുന്നവരെ കണ്ടെത്താൻ ഫേഷ്യൽ റെക്കഗ്നിഷൻ സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്
സ്വാതന്ത്ര്യദിനത്തിൽ 45,000-ത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥർ നഗരത്തിൽ കാവൽ നിൽക്കും. കൂടാതെ ചെങ്കോട്ടയുടെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ രണ്ടായിരത്തിലധികം സ്‌നൈപ്പർമാരെയും വിന്യസിച്ചിട്ടുണ്ട്. ചെങ്കോട്ടയിലെ പ്രധാന വേദി സുരക്ഷിതമാക്കുന്നതിനു പുറമേ, രാഷ്ട്രപതി ഭവനിലെ ചടങ്ങുകൾക്ക് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
ക്രൈംബ്രാഞ്ചിലെ ഡോഗ് സ്ക്വാഡിന്‍റെ 20 ടീമുകളെയും ഡൽഹിയിൽ വിന്യസിച്ചിട്ടുണ്ട്. കൊവിഡ് -19 ലക്ഷണങ്ങളുള്ളവർ ആഘോഷ പരിപാടിയിൽ പങ്കെടുക്കരുതെന്ന് പൊലീസ് നിർദേശിച്ചിട്ടുണ്ട്. ഗാസിയാബാദിലും സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. ഹോട്ടലുകൾ, ലോഡ്ജുകൾ, റോഡരികിലെ ഭക്ഷണശാലകൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ പരിശോധന നടക്കുന്നുണ്ട്.