കേരളം

kerala

ETV Bharat / bharat

നിയന്ത്രണരേഖയില്‍ സുരക്ഷ ശക്തമാക്കി ഇന്ത്യൻ സൈന്യം - nuclear war

കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ പരിശീലനം ലഭിച്ച 40 മുതല്‍ 50 തീവ്രവാദികൾ ഇന്ത്യയിലേക്ക് കടന്നതായാണ് സുരക്ഷ ഉദ്യോഗസ്ഥർ പറയുന്നത്.

ഇന്ത്യൻ സേന നിയന്ത്രണരേഖയില്‍ സുരക്ഷ കടുപ്പിച്ചു

By

Published : Sep 15, 2019, 4:10 PM IST

ന്യുഡല്‍ഹി : പാകിസ്ഥാന്‍റെ ആക്രമണ സാധ്യത മുന്നില്‍ കണ്ട് നിയന്ത്രണരേഖയില്‍ ഇന്ത്യ സുരക്ഷ ശക്തമാക്കി. ആഗസ്ത് ആറിന് ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി പിൻവലിച്ചതിന് ശേഷം പാകിസ്ഥാന്‍ നടത്തുന്ന ഒളിഞ്ഞും തെളിഞ്ഞുമുള്ള ആക്രമണത്തെ യുദ്ധ ഭീഷണിയായി കണ്ടാണ് നിയന്ത്രണരേഖയില്‍ സേന സാന്നിധ്യം ശക്തമാക്കിയത്. ഇന്ത്യൻ സൈന്യത്തിന്‍റെ വടക്കൻ കമാൻഡറായ ലഫ്റ്റനന്‍റ് ജനറല്‍ റൺബീര്‍ സിങ് നിയന്ത്രണരേഖയിലെ സുരക്ഷാസംവിധാനം വിശകലനം നടത്തിയിരുന്നു. മേജർ ജനറല്‍ ബിബിൻ റാവത്ത് നിയന്ത്രണരേഖയിലെ സുരക്ഷാ വിലയിരുത്തിയിട്ടുണ്ട്. സെപ്റ്റംബര്‍ ആദ്യ ആഴ്‌ചയില്‍ നിയന്ത്രണ രേഖയില്‍ നിന്ന് പാകിസ്ഥാൻ സേനയെ സ്വന്തം പ്രദേശത്തേക്ക് 30 കിലോമീറ്റര്‍ മാറ്റിയതായി റിപ്പോര്‍ട്ടുണ്ട്. 2000 സൈനികരെയാണ് പാക് അധീന കശ്മീരിന് എതിര്‍വശത്തേക്ക് മാറ്റിയത്.

ജമ്മു കശ്മീര്‍ വിഷയത്തില്‍ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ സ്വീകരിക്കുന്ന തീവ്ര നിലപാടും സൈന്യത്തിന്‍റെ ഇടപെടലിന് കാരണമാണ്. "പുല്‍വാമ പോലുള്ള ആക്രമണങ്ങൾ ഇനിയും നടക്കാം അത് പ്രവചിക്കാൻ കഴിയില്ല. അതിന്‍റെ കുറ്റം ഞങ്ങളുടെ മേല്‍ ചുമത്തും. അവര്‍ ഞങ്ങളെ ആക്രമിക്കാം ഞങ്ങൾ തിരിച്ചും ആക്രമിക്കും. യുദ്ധത്തില്‍ ആരും ജയിക്കില്ല പക്ഷേ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടായേക്കും. ഇതൊരു ആണവ ഭീഷണിയല്ല, " എന്ന് ഇമ്രാൻ ഖാൻ പറഞ്ഞിരുന്നു. പാകിസ്ഥാൻ ഒരിക്കലും യുദ്ധം തുടങ്ങില്ല, എന്നാല്‍ രണ്ട് ആണവ രാജ്യങ്ങൾ തമ്മില്‍ ആക്രമണമുണ്ടായാല്‍ അത് ആണവയുദ്ധത്തിലായിരിക്കും അവസാനിക്കുകയെന്നും അത് ചിന്തിക്കാൻ പോലും കഴിയില്ലെന്നും ഖാൻ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ പരിശീലനം ലഭിച്ച 40 മുതല്‍ 50 തീവ്രവാദികൾ ഇന്ത്യയിലേക്ക് കടന്നതായാണ് സൈന്യം പറയുന്നത്. പാകിസ്ഥാനില്‍ നിന്നും ഏതുതരത്തിലുള്ള ആക്രമണവും നേരിടാനും അത് തകര്‍ക്കാനും ഇന്ത്യൻ സേന തയ്യാറാണെന്ന് സേന വൃത്തങ്ങൾ അറിയിച്ചു.

For All Latest Updates

ABOUT THE AUTHOR

...view details