കേരളം

kerala

By

Published : Jun 4, 2020, 6:08 PM IST

ETV Bharat / bharat

ചൈനീസ് അതിർത്തി സംഘർഷം; റിപ്പോർട്ട് സമർപ്പിച്ച് ഇന്ത്യൻ സുരക്ഷാ ഏജൻസികൾ

ഇതിനോടകം അയ്യായിരത്തിലധികം സൈനികരെ നിയന്ത്രണ രേഖയിലൂടെ ചൈന കൊണ്ടുവന്നു. ഇത് സംബന്ധിച്ച റിപ്പോർട്ടാണ് സമർപ്പിച്ചിരിക്കുന്നത്.

Security agencies Chinese buildup in Ladakh Indian Army latest India-China tussle Ladakh NEWS Chinese Army report to govt on Chinese buildup അതിർത്തിയിൽ ചൈന ചൈന അതിർത്തി പ്രശ്നം
Border

ന്യൂഡൽഹി: അതിർത്തിയിൽ ചൈനയുമായി സംഘർഷങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിച്ച് സുരക്ഷാ ഏജൻസികൾ.
കിഴക്കൻ ലഡാക്കിൽ ചൈന സൈന്യത്തെ നിയോഗിക്കുന്നതിനെ കുറിച്ചും നിരവധി സൈനികരെ പ്രദേശത്തേക്ക് കൊണ്ടുവന്നത് സംബന്ധിച്ചും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
മെയ് ആദ്യ വാരം മുതൽ കിഴക്കൻ ലഡാക്ക് മേഖലയിലേക്ക് അയ്യായിരത്തിലധികം സൈനികരെ നിയന്ത്രണ രേഖയിലൂടെ കൊണ്ടുവരാൻ ചൈനക്ക് കഴിഞ്ഞു. തുടക്കത്തിൽ, സൈന്യത്തെ വിന്യസിച്ച് ചൈന ഇന്ത്യൻ സൈന്യത്തെ അത്ഭുതപ്പെടുത്തിയെങ്കിലും പിന്നീട് യുദ്ധപരിശീലനം നേടിയ റിസർവ് ഡിവിഷനിൽ നിന്നും സൈനികരെ വിന്യസിച്ച് ഇന്ത്യയും ഇതിനോട് പൊരുത്തപ്പെട്ടു. ലഡാക്കിൽ ആദ്യമേ വിന്യസിച്ച സൈനികർക്ക് പുറമേയാണിത്. വരുന്ന ശനിയാഴ്ച ഇരുരാജ്യങ്ങളും തമ്മിൽ ലെഫ്റ്റനന്‍റ് ജനറൽ തലത്തിൽ ചർച്ച നടക്കാനിരിക്കുകയാണ്. ഇന്ത്യയുടെ അതിർത്തി സംരക്ഷണവുമായി ബന്ധപ്പെട്ട് ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്നും, സമാധാനത്തിൽ വിശ്വസിക്കുന്നുവെങ്കിലും പ്രതിരോധത്തിന്‍റെ കാര്യത്തിൽ അത് ഉറച്ചതും ദൃഢ നിശ്ചയമുള്ളതുമാണെന്നും ഇന്ത്യ വ്യക്തമാക്കി.

ABOUT THE AUTHOR

...view details