ചെന്നൈ: ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്‌ത 13 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കണമെന്ന് രാഷ്‌ട്രീയ നേതാക്കൾ. പട്ടാലി മക്കള്‍ കക്ഷി നേതാവ് എസ്.എം രാമദോസും എംഡിഎംകെ നേതാവ് വൈക്കോയുമാണ് കേന്ദ്ര സർക്കാരിനോട് ആവശ്യം ഉന്നയിച്ചത്.
ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്‌തു; കേന്ദ്രം ഇടപെടണമെന്ന് ആവശ്യം - എസ് എം രാമദോസും
ഡിസംബർ ഇരുപത്തിയേഴിന് കടലിൽ പോയ തമിഴ്‌നാട്ടിലെ പുതുക്കോട്ടൈ ജില്ലയിലെ 13 മത്സ്യത്തൊഴിലാളികളെയാണ് ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്‌തത്
ഡിസംബർ ഇരുപത്തിയേഴിന് കടലിൽ പോയ തമിഴ്‌നാട്ടിലെ പുതുക്കോട്ടൈ ജില്ലയിലെ 13 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തതായും അവരുടെ മൂന്ന് ബോട്ടുകൾ പിടിച്ചെടുത്തതായും വൈക്കോ അറിയിച്ചു. 13 മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്‌തത് അപലപനീയമാണെന്നും അവരെ മോചിപ്പിക്കുന്നതിനും ബോട്ടുകള്‍ സുക്ഷിതമാക്കുന്നതിനും നടപടിയെടുക്കണമെന്നും പിഎംകെ സ്ഥാപകൻ രാമദോസ് ട്വീറ്റ് ചെയതു. ഇത്തരം സംഭവങ്ങൾക്ക് കേന്ദ്രസർക്കാർ ശാശ്വതമായ പരിഹാരം കാണണമെന്നും അദ്ദേഹം ട്വീറ്റിൽ പറയുന്നു.