കേരളം

kerala

ETV Bharat / bharat

തീവ്രവാദികള്‍ക്ക് വേണ്ടി വാദിക്കുന്ന സിനിമ പ്രവർത്തകരുണ്ടെന്ന് കേന്ദ്രമന്ത്രി ഗജേന്ദ്ര ശെഖാവത്ത് - ജെഎൻയു സന്ദർശനം

ജെഎൻയു ആക്രമണത്തെ തുടർന്ന് വിദ്യാർഥികൾക്ക് ഐക്യദാർഢ്യവുമായി ജനുവരി ഏഴിന് ദീപിക പടുകോൺ ജെഎൻയു സന്ദർശിച്ചതിന് ശേഷമാണ് സിനിമ പ്രവർത്തകർക്കെതിരെ കേന്ദ്രമന്ത്രി ഗജേന്ദ്ര ശെഖാവത്ത് രംഗത്ത് വന്നത്.

Gajendra Shekhawat  Tukde Tukde gang  Deepika Padukone  JNU violence  കേന്ദ്രമന്ത്രി ഗജേന്ദ്ര ശേഖാവത്ത്  ദീപിക പടുകോൺ  ജെഎൻയു സന്ദർശനം  ജെഎൻയു ആക്രമണം
പ്രതികരിക്കുന്ന സിനിമ പ്രവർത്തകർക്കെതിരെ കേന്ദ്രമന്ത്രി ഗജേന്ദ്ര ശേഖാവത്ത്

By

Published : Jan 10, 2020, 1:02 PM IST

ലഖ്‌നൗ: തീവ്രവാദികൾക്ക് വേണ്ടി വാദിക്കുന്ന ഒരു കൂട്ടം രാഷ്ടീയക്കാരും സിനിമ പ്രവർത്തകരുമുണ്ടെന്ന് കേന്ദ്രമന്ത്രി ഗജേന്ദ്ര ശെഖാവത്ത്. സിനിമ പ്രവർത്തകർ മാത്രമല്ല രാഷ്ടീയ പ്രവർത്തകരിലെ ഒരു വിഭാഗവും രാജ്യത്തിന്‍റെ സംസ്കാരത്തെ അപമാനപെടുത്തുന്നുണ്ടെന്നും രാജ്യത്തെ വിഭജിക്കുന്ന തീവ്രവാദികൾക്കായി മുദ്രാവാക്യമുയർത്തുകയാണെന്നും ഗജേന്ദ്ര ശെഖാവത്ത് പറഞ്ഞു.

ജെഎൻയു ആക്രമണത്തെ തുടർന്ന് വിദ്യാർഥികൾക്ക് ഐക്യദാർഢ്യവുമായി ജനുവരി ഏഴിന് ദീപിക പടുകോൺ ജെഎൻയു സന്ദർശിച്ചതിന് ശേഷമാണ് സിനിമ പ്രവർത്തകർക്കെതിരെ കേന്ദ്രമന്ത്രി ഗജേന്ദ്ര ശെഖാവത്ത് രംഗത്ത് വന്നത്.

ABOUT THE AUTHOR

...view details