ഉത്തര്‍ പ്രദേശ്:അയോധ്യയില്‍ ഡിസംബര്‍ 17വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രദേശത്ത് അഞ്ചോ അതിലധികമോ അളുകള്‍ കൂടിച്ചേരുന്നതാണ് ജില്ലാ ഭരണകൂടം വിലക്കിയത്. അതിനിടെ രാമക്ഷേത്രത്തില്‍ നടക്കുന്ന പരിപാടികളില്‍ മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് പങ്കെടുക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. നവംബര്‍ 13നാണ് പരിപാടികള്‍ നടക്കുക. രാംകത്ത പാര്‍ക്ക്, രാംകി പെയ്ഡി, നയാഘട്ട്, സരയു ആരതി എന്നിവിടങ്ങളിലണ് പരിപാടികള്‍.
അയോധ്യയില്‍ ഡിസംബര്‍ 17 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു - അയോധ്യയില്‍ 144
ആഘോഷ പരിപാടികളില്‍ മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് പങ്കെടുക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. നവംബര്‍ 13നാണ് പരിപാടികള്‍ നടക്കുക. രാംകത്ത പാര്‍ക്ക്, രാംകി പെയ്ഡി, നയാഘട്ട്, സരയു ആരതി എന്നിവിടങ്ങളിലാണ് പരിപാടികള്‍.
അയോധ്യയില്‍ ഡിസംബര്‍ 17 നിരോധനാജ്ഞ പ്രഖ്യാപിച്ചു
രാംകഥ പാര്‍ക്കില്‍ നടക്കുന്ന പരിപാടിയില്‍ മുഖ്യാതിഥിയായി മുഖ്യമന്ത്രിയെത്തും. ഇവിടെ ശ്രീരാമന്‍, സീത, ലക്ഷ്മണന്‍ എന്നിവരുടെ കിരീട ധാരണ ചടങ്ങ് നടത്തും. ഈ സമയത്ത് ഹെലികോപ്റ്ററില്‍ പുഷ്പവര്‍ഷം നടത്തുമെന്നും ജില്ലാ മജിസ്ട്രേറ്റ് അനൂജ് ജാ ഇടിവി ഭാരതിനോട് പറഞ്ഞു. ആഘോഷത്തിന്‍റ ഭാഗമായി വലിയ പന്തലുകള്‍ നിര്‍മിക്കുന്നതിനും വിഗ്രഹങ്ങള്‍ക്കും വിലക്കുണ്ട്. എന്നാല്‍ ചെറുവിഗ്രങ്ങള്‍ അനുവധിച്ചതായും ജില്ലാ ഭരണകൂടം അറിയിച്ചു.