കാനഡയിൽ കൊവിഡിന്‍റെ രണ്ടാം വരവ്: ജസ്റ്റിൻ ട്രൂഡോ - കാനഡ
കഴിഞ്ഞ ആഴ്ചയിൽ മാത്രം 7,500ൽ അധികം പേർക്കാണ് കൊവിഡ് ബാധിച്ചത്. ആരോഗ്യ മന്ത്രാലയം ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.
കാനഡയിൽ കൊവിഡിന്‍റെ രണ്ടാം വരവ്: ട്രൂഡോ
ടൊറന്‍റോ: കൊവിഡിന്‍റെ രണ്ടാം വരവ് കാനഡയിൽ ഇതിനകം തന്നെ നടന്ന് കഴിഞ്ഞെന്ന് പ്രധാന മന്ത്രി ജസ്റ്റിൻ ട്രൂഡൊ. കൊവിഡ് ബാധിതരുടെ എണ്ണം 147,000 കവിഞ്ഞതോടെ ആരോഗ്യ മന്ത്രാലയം ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. സെപ്റ്റംബർ ആദ്യം മുതൽ 20,000 പുതിയ രോഗബാധിതരുണ്ടായി. കഴിഞ്ഞ ആഴ്ചയിൽ മാത്രം 7,500ൽ അധികം പേർക്കാണ് കൊവിഡ് ബാധിച്ചത്.