കേരളം

kerala

ETV Bharat / bharat

ക്വാറി ഉടമകൾക്ക് തിരിച്ചടിയായി സുപ്രീംകോടതി വിധി

സുപ്രീംകോടതിയുടെ പുതിയ വിധിയോടുകൂടി 15 ഏക്കറില്‍ കൂടുതല്‍ വിസ്താരമുള്ള ക്വാറികൾ ഒരു വ്യക്തിക്ക് സ്വന്തമായി കൈവശം വയ്ക്കാന്‍ ആകില്ല.

ക്വാറി ഉടമകൾക്ക് തിരിച്ചടിയായി സുപ്രീംകോടതി വിധി

By

Published : Sep 30, 2019, 1:57 PM IST

ന്യൂഡല്‍ഹി: ക്വാറി ഉടമകൾക്ക് തിരിച്ചടിയായി സുപ്രീംകോടതി വിധി. 15 ഏക്കറില്‍ കൂടുതല്‍ വിസ്താരമുള്ള കരിങ്കല്‍ ക്വാറികളെ വ്യാവസായിക ഭൂമിയായി പരിഗണിക്കില്ലെന്ന് സുപ്രീംകോടതി. ഭൂപരിഷ്‌കരണത്തില്‍ വ്യാവസായിക ഭൂമിക്ക് കിട്ടുന്ന ഇളവുകളൊന്നും തന്നെ ക്വാറികൾക്ക് ലഭിക്കില്ലെന്നും കോടതി വ്യക്തമാക്കി.

സുപ്രീംകോടതിയുടെ പുതിയ വിധിയോടുകൂടി 15 ഏക്കറില്‍ കൂടുതല്‍ വിസ്താരമുള്ള ക്വാറികൾ ഒരു വ്യക്തിക്ക് സ്വന്തമായി കൈവശം വയ്ക്കാന്‍ ആകില്ല. പുതിയ ക്വാറികൾക്ക് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയതിനെ ചൊല്ലി പ്രതിപക്ഷം നേരത്തേ ആരോപണങ്ങൾ ഉയര്‍ത്തിയിട്ടുണ്ട്. കൂടാതെ 1964-ലെ ഭൂപതിവ് ചട്ടത്തില്‍ സര്‍ക്കാര്‍ മാറ്റങ്ങൾ വരുത്തിയത് പുതിയ ക്വാറികൾക്ക് അനുമതി നല്‍കാന്‍ വേണ്ടിയായിരുന്നുവെന്നും ആരോപണമുണ്ട്.

ABOUT THE AUTHOR

...view details