കേരളം

kerala

ETV Bharat / bharat

വിക്രം ജോഷിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ പ്രഖ്യാപിച്ച് യുപി സർക്കാർ - വിക്രം ജോഷി വധം

കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകുമെന്നും സർക്കാർ

Up
Up

By

Published : Jul 22, 2020, 4:19 PM IST

ലക്നൗ:മാധ്യമപ്രവർത്തകൻ വിക്രം ജോഷിയുടെ കൊലപാതകത്തെ തുടർന്ന് കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഭാര്യയ്ക്ക് സർക്കാർ ജോലി നൽകുമെന്നും കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

തിങ്കളാഴ്ച രാത്രി മോട്ടോർ ബൈക്കിൽ സഹോദരിയുടെ വീട്ടിൽ നിന്ന് രണ്ട് പെൺമക്കളോടൊപ്പം മടങ്ങുകയായിരുന്ന ജോഷിയെ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു. അക്രമികൾ വെടിയുതിർക്കുകയും തലയ്ക്ക് പരിക്കേൽക്കുകയും ചെയ്തു. തലച്ചോറിനായിരുന്നു ക്ഷതം സംഭവിച്ചത്. ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി. സംഭവവുമായി ബന്ധപ്പെട്ട് ഒമ്പത് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ABOUT THE AUTHOR

...view details