ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍:ട്വിറ്റര്‍ വഴി വ്യാജ പ്രചാരണം നടത്തിയതിന് മാധ്യമ പ്രവര്‍ത്തകനെ ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കൊവിഡ് രോഗികളുമായി ഫോണില്‍ സംസാരിക്കുന്നവരെ ഉദ്യോഗസ്ഥര്‍ ഹോം ക്വാറന്‍റൈന്‍ ചെയ്യുന്നു എന്നായിരുന്നു പ്രചാരണം. അതിനാല്‍ കൊവിഡ് രോഗികള്‍ ഫോണില്‍ വിളിച്ച് സുഹൃത്തുക്കളോട് സംസാരിക്കരുതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. കഴിഞ്ഞ ദിവസം കൊവിഡ് രോഗി ഫോണില്‍ സംസാരിച്ച വീട്ടുജോലിക്കാരിയെ ക്വാറന്‍റൈന്‍ ചെയ്തെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.
ട്വിറ്റര്‍ വഴി വ്യാജ പ്രചാരണം; ആന്‍ഡമാനില്‍ മാധ്യമ പ്രവര്‍ത്തകന്‍ അറസ്റ്റില്‍
കൊവിഡ് രോഗികളുമായി ഫോണില്‍ സംസാരിക്കുന്നവരെ ഉദ്യോഗസ്ഥര്‍ ഹോം ക്വാറന്‍റൈന്‍ ചെയ്യുന്നു എന്നായിരുന്നു പ്രചാരണം.
ട്വിറ്റര്‍ വഴി വ്യാജ പ്രചാരണം; ആന്‍ഡമാനില്‍ മാധ്യമ പ്രവര്‍ത്തകന്‍ അറസ്റ്റില്‍
ലൈറ്റ് ഒഫ് ആന്‍ഡമാന്‍ എന്ന വാരാന്ത്യ പത്രത്തിലെ മാധ്യമ പ്രവര്‍ത്തകനായ സുബൈര്‍ അഹമ്മദാണ് അറസ്റ്റിലായത്. നിലവില്‍ ഓണ്‍ലൈനായാണ് പത്രം പുറത്തിറങ്ങുന്നത്. ബാംബുഫ്ലാറ്റ് പൊലീസ് തിങ്കളാഴ്ചയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജാമ്യത്തില്‍ വിട്ടു. വ്യാജ പ്രചാരണം നടത്തിയതിനടക്കം നിരവധി വകുപ്പുകള്‍ ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.