കേരളം

kerala

ETV Bharat / bharat

മോദിക്കെതിരായ പരാമര്‍ശം; തരൂരിനെതിരെ അറസ്റ്റ് വാറണ്ട് - ശശി തരൂരിനെതിരെ അറസ്റ്റ് വാറണ്ട്

ശശി തരൂര്‍ നവംബര്‍ പതിനൊന്നിന് നടന്ന ഹിയറിങ്ങില്‍ എത്തിയിരുന്നില്ല. ഇതിനെതിരെ വാദിഭാഗം നല്‍കിയ പരാതിയിലാണ് കോടതിയുടെ ഉത്തരവ്.

ശശി തരൂര്‍

By

Published : Nov 12, 2019, 6:31 PM IST

ന്യൂഡല്‍ഹി:നരേന്ദ്ര മോദിയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ പ്രസ്താവന നടത്തിയ കേസില്‍ ശശി തരൂര്‍ എംപിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഡല്‍ഹി ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് നവീന്‍ കുമാര്‍ കശ്യപാണ് തരൂരിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. മോദി ശിവലിംഗത്തിലെ തേളാണെന്നായിരുന്നു തരൂരിന്‍റെ പ്രസ്താവന. കോണ്‍ഗ്രസ് നിയമസഭാ അംഗം കൂടിയായ തരൂര്‍ നവംബര്‍ പതിനൊന്നിന് നടന്ന ഹിയറിങ്ങില്‍ എത്തിയിരുന്നില്ല. ഇതിനെതിരെ വാദിഭാഗം നല്‍കിയ പരാതിയിലാണ് കോടതിയുടെ വിധി.

നവംബര്‍ ഇരുപത്തിയേഴിനകം കോടതിയില്‍ ഹാജരായില്ലെങ്കില്‍ അറസ്റ്റ് ചെയ്യാമെന്ന് കോടതി വ്യക്തമാക്കി. ഒരാഴ്ചക്കുള്ളില്‍ വാറണ്ട് പുറപ്പെടുവിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. 5000 രൂപ പിഴ അടയ്ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം വിചാരണ വേളയില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് പരാതിക്കാരനായ ബിജെപി നേതാവ് രാജീവ് ബാബ്ബാറിനോട് ഓക്ടോബറില്‍ കോടതി 500 രൂപ പിഴ നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. 2018 ഒക്ടേബര്‍ ഇരുപത്തിയെട്ടിന് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവേയാണ് ശശി തരൂര്‍ വിവാദ പരാമര്‍ശം നടത്തിയത്. തരൂരിന്‍റെ പ്രസ്താവന വിശ്വാസത്തെ ഹനിക്കുന്നതാണെന്ന് കാണിച്ചാണ് രാജീവ് ബബ്ബാര്‍ പരാതി നല്‍കിയത്.

ABOUT THE AUTHOR

...view details