ടിവി കാണുന്നതിന് അമ്മ ശകാരിച്ചു; കൗമാരക്കാരൻ തൂങ്ങിമരിച്ച നിലയിൽ - Teenage suicide pune
ചൊവ്വാഴ്ച ഉച്ചക്ക് മഹാരാഷ്ട്രയിലെ ബിബ്‌വെവാദി പ്രദേശത്തെ ആദർശ് ചൗളിലാണ് സംഭവം.
![ടിവി കാണുന്നതിന് അമ്മ ശകാരിച്ചു; കൗമാരക്കാരൻ തൂങ്ങിമരിച്ച നിലയിൽ Scolded over watching TV Teenage suicide Teenage suicide pune ടീവി കാണുന്നതിന് അമ്മ ശകാരിച്ചു *](https://etvbharatimages.akamaized.net/etvbharat/prod-images/768-512-12:34-death1-1006newsroom-1591772666-821.jpg)
Death
മുംബൈ: മഹാരാഷ്ട്രയിലെ പൂനെ ജില്ലയിൽ പതിനാലുകാരനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച ഉച്ചക്ക് ബിബ്‌വെവാദി പ്രദേശത്തെ ആദർശ് ചൗളിലാണ് സംഭവം.
അതിരാവിലെ മുതൽ ദീർഘ നേരം ടെലിവിഷൻ കാണുന്നതിന് അമ്മ ശകാരിക്കുകയും ടിവി ഓഫാക്കുകയും ചെയ്തിരുന്നു. ഇതുകണ്ട് എഴുന്നേറ്റു പോയ മകനെ പിന്നീട് സഹോദരിയാണ് വീടിന് മുകളിലെ നിലയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. കുട്ടിയെ സമീപത്തെ ആശുപത്രിയിൽ ഉടൻ എത്തിച്ചെങ്കിലും മരിച്ചിരുന്നു.