കേരളം

kerala

ETV Bharat / bharat

മൊബൈൽ കേടാക്കിയതിന് മാതാപിതാക്കള്‍ വഴക്ക് പറഞ്ഞു;വിദ്യാർഥി ജീവനൊടുക്കി - damaging mobile

അടുത്ത മാസം സെക്കൻഡറി പരീക്ഷയ്ക്ക് ഹാജരാകേണ്ടിയിരുന്ന പെൺക്കുട്ടിയാണ് ജീവനൊടുക്കിയത്

മൊബൈൽ ഫോൺ  മാതാപിതാക്കൾ  വഴക്കു പറഞ്ഞു  പെൺക്കുട്ടി  ജീവനൊടുക്കി  Scolded by mom  damaging mobile  teenage girl ends life
മൊബൈൽ ഫോൺ നശിപ്പിച്ചതിനു മാതാപിതാക്കൾ വഴക്കു പറഞ്ഞു; പെൺക്കുട്ടി ജീവനൊടുക്കി

By

Published : Jan 22, 2020, 12:44 PM IST


കൊൽക്കത്ത: മൊബൈൽ ഫോൺ നശിപ്പിച്ചതിനു മാതാപിതാക്കൾ വഴക്കു പറഞ്ഞതിനെ തുടർന്ന് 16 കാരി തൂങ്ങി മരിച്ചു. തെക്കൻ കൊൽക്കത്തയിലാണ് സംഭവം.ആശുപത്രിയിലേക്ക്‌ കൊണ്ടുപോകുന്ന വഴിയാണ് മരിച്ചത്. അടുത്ത മാസം സെക്കൻഡറി പരീക്ഷയ്ക്ക് ഹാജരാകേണ്ടിയിരുന്ന പെൺക്കുട്ടിയാണ് ജീവനൊടുക്കിയത്.
തിങ്കളാഴ്‌ച പുറത്തുപോയപ്പോൾ പെൺകുട്ടി അമ്മയുടെ മൊബൈൽ ഫോൺ എടുത്തു. എന്നാൽ അബദ്ധവശാൽ ഫോൺ നിലത്തു വീണ് കേടായി. മറ്റൊരു മൊബൈലിൽ നിന്ന് അവൾ പിതാവിനെ വിളിച്ചു. ഫോണിന് കേടുപാടുകൾ വരുത്തിയതിന് പിതാവ് പെൺക്കുട്ടിയെ വഴക്ക് പറഞ്ഞു. വീട്ടിലെത്തിയ കുട്ടിയെ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം മൊബൈൽ ഫോണിൽ സമയം ചെലവഴിച്ചതിന് അമ്മയും ശകാരിച്ചു. തുടർന്ന് പെണ്‍കുട്ടി മുറിക്കുള്ളില്‍ തൂങ്ങി മരിക്കുകയായിരുന്നു.

ABOUT THE AUTHOR

...view details