കേരളം

kerala

ETV Bharat / bharat

കൊവിഡ് വാക്‌സിൻ കണ്ടുപിടിക്കാൻ ശ്രമം നടക്കുന്നതായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്‌കരി - vaccine COVID-19:

അമേരിക്കയിൽ വിജയകരമായ നിരവധി പരീക്ഷണങ്ങൾ നടക്കുന്നുണ്ട്. ഇന്ത്യയിലെ ശാസ്‌ത്രജ്ഞരും സ്ഥാപനങ്ങളും ശ്രമം തുടരുന്നു. ഉടൻ തന്നെ വാക്‌സിൻ കണ്ടുപിടിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്‌കരി പറഞ്ഞു.

കൊവിഡ് വാക്‌സിൻ  നിതിന്‍ ഗഡ്‌കരി  ഇന്ത്യൻ ശാസ്‌ത്ര ലോകം  Scientists in India  to develop vaccine  vaccine COVID-19:  Nitin Gadkari
ഇന്ത്യൻ ശാസ്‌ത്ര ലോകം കൊവിഡ് വാക്‌സിൻ കണ്ടുപിടിക്കാനുള്ള ശ്രമത്തിലെന്ന് നിതിന്‍ ഗഡ്‌കരി

By

Published : Jun 16, 2020, 12:22 PM IST

ന്യൂഡൽഹി: ഇന്ത്യൻ ശാസ്‌ത്ര ലോകം കൊവിഡ് വാക്‌സിൻ കണ്ടുപിടിക്കാനുള്ള കഠിന ശ്രമത്തിലെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്‌കരി. അമേരിക്കയിൽ വിജയകരമായ നിരവധി പരീക്ഷണങ്ങൾ നടക്കുന്നുണ്ട്. ഇന്ത്യയിലെ ശാസ്‌ത്രജ്ഞരും സ്ഥാപനങ്ങളും ശ്രമം തുടരുകയാണെന്നും ഉടൻ തന്നെ വാക്‌സിൻ കണ്ടുപിടിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. 'എം‌എസ്‌എം‌ഇയും അടിസ്ഥാനസൗകര്യങ്ങളും പോസ്റ്റ് കൊവിഡ് ലോകത്ത് വളർച്ചാ പാത ഒരുക്കുന്നു' എന്ന പരിപാടിയെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ മാത്രമല്ല ലോകം മുഴുവനും ഒരു സാമ്പത്തിക യുദ്ധത്തെ നേരിടുകയാണ്. ചൈനക്കെതിരെയുള്ള പ്രതികരണങ്ങൾ ലോകം മുഴുവൻ ഉയരുന്നു. ലോകത്തിൽ എല്ലാ നിക്ഷേപകരും ഇന്ത്യയെ തെരഞ്ഞെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. കേന്ദ്രസർക്കാർ താങ്ങുവില കൂട്ടി. വില കുറക്കുന്നതിനെ പറ്റി താനൊരു പ്രസ്‌താവനയും നടത്തിയിട്ടില്ല. ഇത് തെറ്റിദ്ധാരണയുണ്ടാക്കുകയാണ് ചെയ്‌തത്. കർഷകർ വ്യാജവാർത്തകൾ വിശ്വസിക്കരുത്. കേന്ദ്രസർക്കാർ കർഷകരോടൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. കാർഷിക വിളകളുടെ താങ്ങുവില ആഭ്യന്തര വിലയേക്കാൾ ഉയർന്നതാണെന്ന ആരോപണത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ABOUT THE AUTHOR

...view details