ചെന്നൈ:ഒമ്പത് മാസത്തെ ഇടവേളയ്ക്ക് ശേഷം ചെന്നൈയിലെ സ്‌കൂളുകൾ തുറന്നു. പത്ത്, പന്ത്രണ്ട് ക്ലാസുകളാണ് ആരംഭിച്ചത്. 95 ശതമാനം രക്ഷിതാക്കളും സ്‌കൂളുകൾ വീണ്ടും തുറക്കുന്നതിനെ അനുകൂലിച്ചതിനെ തുടർന്നാണ് സർക്കാരിന്‍റെ തീരുമാനമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പറഞ്ഞു. മാതാപിതാക്കളുടെ അഭിപ്രായം അതത് സ്‌കൂളുകൾ രേഖപ്പെടുത്തി റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിരുന്നു.
ചെന്നൈയിലെ സ്‌കൂളുകൾ തുറന്നു; പത്ത്, പന്ത്രണ്ട് ക്ലാസുകൾ ആരംഭിച്ചു - എടപ്പാടി പളനിസ്വാമി
95 ശതമാനം രക്ഷിതാക്കളും സ്‌കൂളുകൾ വീണ്ടും തുറക്കുന്നതിനെ അനുകൂലിച്ചതിനെ തുടർന്നാണ് സർക്കാർ തീരുമാനം

ചെന്നൈയിലെ സ്‌കൂളുകൾ തുറന്നു; പത്ത്, പന്ത്രണ്ട് ക്ലാസുകൾ ആരംഭിച്ചു
കൃത്യമായ മാർഗ നിർദേശങ്ങള്‍ക്കനുസൃതമായാണ് സ്കൂളുകള്‍ തുറന്നത്. എല്ലാ ക്സാസുകളിലും സാനിറ്റൈസറുകള്‍ ഉറപ്പുവരുത്തും. സാമൂഹിക അകലം പാലിക്കല്‍ നിർബന്ധമാക്കി. ഇത് കൂടാതെ അസുഖബാധിതരായ വിദ്യാർഥികളെ പരിശോധിക്കുന്നതിന് മൊബൈല്‍ യൂണിറ്റും സജ്ജമാക്കിയിട്ടുണ്ട്. സ്കൂളുകളില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടർമാർ പരിശോധന നടത്തുകയും ചെയ്യും.