കേരളം

kerala

ETV Bharat / bharat

റാഫേൽ പുനഃപരിശോധനാ ഹര്‍ജി വാദം കേൾക്കുന്നത് തിങ്കളാഴ്ച

റാഫേല്‍ ഇടപാടില്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സമയം വേണമെന്ന് സര്‍ക്കാർ ഇന്നലെ കോടതിയെ അറിയിച്ചിരുന്നു. ഇക്കാര്യങ്ങളും ഇന്ന് പരിഗണിച്ചു.

റഫാൽ പുനഃപരിശോധനാ ഹര്‍ജി വാദം കേൾക്കുന്നത് തിങ്കളാഴ്ച്ചത്തേക്ക് മാറ്റി

By

Published : Apr 30, 2019, 4:28 PM IST

ന്യൂഡല്‍ഹി: റാഫേൽ കേസ് വാദം കേൾക്കുന്നതിനായി തിങ്കളാഴ്ചത്തേക്ക് മാറ്റി. പുതിയ ഹർജികൾക്കെപ്പം പുതുതായി പുറത്ത് വന്ന തെളിവുകൾ കൂടി ഉൾപ്പെടുത്തി കേസിൽ വാദം കേൾക്കാനാണ് സുപ്രിംകോടതി തീരുമാനിച്ചിരുന്നത്. കേസിൽ പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സമയം വേണമെന്ന് സര്‍ക്കാർ ഇന്നലെ കോടതിയെ അറിയിച്ചിരുന്നു. ചീഫ് ജസ്റ്റിസ് ര‍ഞ്‍ജൻ ഗൊഗോയ് അധ്യക്ഷനായ മൂന്നഗ ബഞ്ചാണ് കേസ് പരിഗണിക്കുക. വിധിയിൽ പുനഃപരിശോധന ആവശ്യപ്പെട്ട് ഹര്‍ജിക്കാ‌ർ നൽകിയ രേഖകൾ കൂടി പരിഗണിച്ചാണ് ഇന്ന് വാദം കേട്ടത്.

കാവല്‍ക്കാരന്‍ കള്ളനാണ് എന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെ ബിജെപി എംപി മീനാക്ഷി ലേഖി സമർപ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയും ഇന്ന് കോടതി പരിഗണിച്ചു. കേസിന്‍റെ വാദം പുരോഗമിക്കുകയാണ്. ഇതിനെതിരെ ഇന്നലെ രാഹുല്‍ ഗാന്ധി എതിര്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. എന്നാൽ കോടതിയലക്ഷ്യക്കേസിൽ രാഹുൽ ഗാന്ധിയെ സുപ്രിംകോടതി വിമർശിച്ചു. തെറ്റായ പ്രസ്താവന നടത്തിയ ശേഷം ന്യായീകരിക്കുകയാണെന്നും കോടതി പറഞ്ഞു. രാഷ്ട്രിയപ്രസ്താവനയെ കോടതിയുമായി ചേർത്ത് വെച്ച് ഹർജിക്കാർ തെറ്റിധരിപ്പിക്കുകയാണെന്ന് രാഹുലിന്‍റെ അഭിഭാഷകൻ മനു അഭിഷേക് പറഞ്ഞിരുന്നു. അതേ സമയം രാഹുല്‍ നിരുപാധികം മാപ്പ് പറയണമെന്ന് ഹർജിക്കാരി പറഞ്ഞു.

ABOUT THE AUTHOR

...view details