ജമ്മുകശ്‌മീരില്‍ 4ജി സേവനം: ഹര്‍ജി സുപ്രീം കോടതി തള്ളി - ദേശീയ സുരക്ഷ
ദേശീയ സുരക്ഷയും മനുഷ്യാവകാശവും ഒരേ പോലെ കാണേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു.
![ജമ്മുകശ്‌മീരില്‍ 4ജി സേവനം: ഹര്‍ജി സുപ്രീം കോടതി തള്ളി 4G internet in J-K Jammu and Kashmir Supreme Court verdict Jk lockdown ജമ്മുകശ്‌മീരില്‍ 4ജി സേവനങ്ങള്‍ പുനസ്ഥാപിക്കണമെന്ന ഹര്‍ജി തള്ളി സുപ്രീം കോടതി സുപ്രീം കോടതി ജമ്മുകശ്‌മീര്‍ ദേശീയ സുരക്ഷ മനുഷ്യാവകാശം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7149748-596-7149748-1589181711296.jpg)
ന്യൂഡല്‍ഹി: ജമ്മുകശ്‌മീരില്‍ 4ജി സേവനങ്ങള്‍ പുന:സ്ഥാപിക്കണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി. ദേശീയ സുരക്ഷയും മനുഷ്യാവകാശവും ഒരേ പോലെ കാണേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു. ജമ്മുകശ്‌മീരിലെ മാധ്യമ പ്രവര്‍ത്തകര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം. ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ജമ്മുകശ്‌മീരില്‍ ഇപ്പോഴും പ്രതിസന്ധികള്‍ തുടരുകയാണെന്നും എന്നാല്‍ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ മനസിലാക്കുന്നതായി കോടതി പറഞ്ഞു. ജമ്മുകശ്‌മീരില്‍ ലോക്ക് ഡൗണ്‍ സമയത്ത് ഇന്‍റര്‍നെറ്റ് വേഗത 2ജിയായി സംസ്ഥാന സര്‍ക്കാര്‍ കുറച്ചിരുന്നു. 4ജി സേവനങ്ങള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ രംഗത്തെത്തിയിരുന്നു.