ഹോളി ആഴ്‌ചയിലെ കേസുകള്‍ പരിഗണിക്കാന്‍ അവധിക്കാല ബഞ്ച് - സുപ്രീംകോടതി
ഹോളി ദിവസത്തില്‍ മാത്രമല്ല ആഘോഷം നടക്കുന്ന ആഴ്‌ചയില്‍ വരുന്ന കേസുകളെല്ലാം അവധിക്കാല ബഞ്ചായിരിക്കും പരിഗണിക്കുകയെന്ന് ചീഫ് ജസ്‌റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ ബഞ്ച് അറിയിച്ചു.
![ഹോളി ആഴ്‌ചയിലെ കേസുകള്‍ പരിഗണിക്കാന്‍ അവധിക്കാല ബഞ്ച് Supreme Court vacation bench Chief Justice S A Bobde Holi അവധിക്കാല ബഞ്ച് സുപ്രീംകോടതി ഹോളി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6301497-1060-6301497-1583389616821.jpg)
ന്യൂഡല്‍ഹി: ഹോളി അവധിക്കിടെയുണ്ടാകുന്ന അടിയന്തര കേസുകള്‍ പരിഗണിക്കാന്‍ പ്രത്യേക അവധിക്കാല ബഞ്ചിന് രൂപം നല്‍കുമെന്ന് സുപ്രീംകോടതി. ഹോളി ദിവസത്തില്‍ മാത്രമല്ല ആഘോഷം നടക്കുന്ന ആഴ്‌ചയില്‍ വരുന്ന കേസുകളെല്ലാം അവധിക്കാല ബഞ്ചായിരിക്കും പരിഗണിക്കുകയെന്ന് ചീഫ് ജസ്‌റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ ബഞ്ച് അറിയിച്ചു. രണ്ട് മാസം നീണ്ടുനില്‍ക്കുന്ന വേനല്‍കാല ഇടവേളയില്‍ മാത്രമാണ് നിലവില്‍ അവധിക്കാല ബഞ്ചുള്ളത്. ഹോളി അവധിക്കിടയില്‍ അടിയന്തര കേസുകള്‍ വന്നാല്‍ എന്തുചെയ്യുമെന്ന് സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സുപ്രീംകോടതിയുടെ പ്രഖ്യാപനം.