ന്യൂഡൽഹി: കോടതിയലക്ഷ്യകേസില്‍ വിവാദ വ്യവസായി വിജയ് മല്യ സമർപ്പിച്ച പുനഃപരിശോധനാ ഹർജിയിൽ ഇന്ന് വിധി പറയും. ജസ്റ്റിസ് യു.യു ലളിത്, ജസ്റ്റിസ് അശോക് ഭൂഷൺ എന്നിവരടങ്ങിയ ബഞ്ചാണ് വിധി പ്രസ്താവിക്കുന്നത്. കേസിൽ കക്ഷി വാദം കേട്ട ശേഷം വിധി പറയാന്‍ മാറ്റിയിരുന്നു. കോടതി ഉത്തരവിന് വിരുദ്ധമായി മക്കളുടെ അക്കൗണ്ടുകളിലേക്ക് പണം കൈമാറിയ വിജയ് മല്യ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു.
കോടതിയലക്ഷ്യ കേസ്: വിജയ് മല്യയുടെ ഹർജിയിൽ ഇന്ന് വിധി
40 മില്യൺ ഡോളർ കൈപ്പറ്റിയ ശേഷം പണം മക്കളുടെ അക്കൗണ്ടിലേക്ക് മാറ്റിയതിനെതിരെയാണ് കേസ്. 2017ലാണ് മല്യ സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചത്
കോടതിയലക്ഷ്യ കേസ്: വിജയ് മല്യയുടെ ഹർജിയിൽ ഇന്ന് വിധി
2016 ഫെബ്രുവരിയിൽ ബ്രിട്ടീഷ് മദ്യ കമ്പനിയായ ഡിയാഗിയോയിൽ നിന്ന് 40 മില്യൺ ഡോളർ കൈപ്പറ്റിയ ശേഷം പണം മക്കളുടെ അക്കൗണ്ടിലേക്ക് മാറ്റിയെതിനെതിരെയാണ് കേസ്. 2017ലാണ് മല്യ സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചത്. 9,000 കോടി രൂപയുടെ ബാങ്ക് വായ്‌പ തട്ടിപ്പ് കേസിലെ പ്രതി വിജയ് മല്യ ഇപ്പോൾ വിദേശത്താണ്.
Last Updated : Aug 31, 2020, 10:46 AM IST