ന്യൂഡൽഹി: കോടതിയലക്ഷ്യക്കേസിൽ കുറ്റക്കാരനാണെന്ന് ചൂണ്ടിക്കാട്ടി 2017ൽ കോടതി പുറപ്പെടുവിച്ച ഉത്തരവ് പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് വ്യവസായി വിജയ് മല്യ സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി നാളെ വിധി പറയും. ജസ്റ്റിസുമാരായ യു.യു ലളിത്, അശോക് ഭൂഷൺ എന്നിവരടങ്ങിയ ബെഞ്ചാണ് നാളെ ഉത്തരവ് പുറപ്പെടുവിക്കുക. വാദം പൂർത്തിയാക്കിയ ശേഷം ബെഞ്ച് വിധി പറയാൻ മാറ്റിവെക്കുകയായിരുന്നു. ബ്രിട്ടീഷ് മദ്യ കമ്പനിയായ ഡിയാഗിയോയില്‍ നിന്നും കൈപ്പറ്റിയ 40 മില്യണ്‍ ഡോളര്‍ മക്കളുടെ അക്കൗണ്ടിലേക്ക് മാറ്റിയതിനെതിരെയാണ് സുപ്രീം കോടതിയിൽ വിജയ് മല്യക്കെതിരെ കോടതിയലക്ഷ്യഹർജി ഫയൽ ചെയ്‌തത്.
കോടതിയലക്ഷ്യക്കേസ്; വിജയ് മല്യയുടെ പുനപരിശോധന ഹർജിയിൽ ഉത്തരവ് നാളെ - കോടതിയലക്ഷ്യക്കേസ്
2017ൽ സുപ്രീം കോടതി കോടതിയലക്ഷ്യക്കേസിൽ വിജയ് മല്യ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. ഇതിനെതിരെയാണ് വിജയ് മല്യ പുനപരിശോധനാ ഹർജി സമർപ്പിച്ചത്
കോടതിയലക്ഷ്യക്കേസ്; വിജയ് മല്യയുടെ പുനപരിശോധന ഹർജിയിൽ ഉത്തരവ് നാളെ
സുപ്രീം കോടതിയുടെ 2017 മെയ് ഒമ്പതിലെ ഉത്തരവ് പുനപരിശോധിക്കണമെന്നായിരുന്നു മല്യ ഹർജിയിൽ ആവശ്യപ്പെട്ടത്. ഇന്ത്യയിലെ 17 ബാങ്കുകളില്‍ നിന്നായി 9000 കോടി രൂപ വായ്‌പയെടുത്ത ശേഷം മല്യ 2016 മാർച്ച് രണ്ടിനാണ് വിദേശത്തേക്ക് കടന്നത്. ഇന്ത്യയിലേക്ക് തിരിച്ച് അയക്കരുതെന്ന വിജയ് മല്യയുടെ ഹർജി മെയ് 14ന് യുകെ കോടതി തള്ളിയിരുന്നു.