ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ രാഷ്‌ട്രീയ പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ സുപ്രീം കോടതിയില്‍. വിഷയത്തില്‍ ബുധനാഴ്‌ച സുപ്രീം കോടതി വീണ്ടും വാദം കേള്‍ക്കും. ഹര്‍ജിയില്‍ ചൊവ്വാഴ്‌ച വാദം കേട്ട സുപ്രീം കോടതി മുഖ്യമന്ത്രി കമല്‍നാഥിനും നിയമസഭ സ്‌പീക്കര്‍ എന്‍.പി പ്രജാപതിക്കും നോട്ടീസയച്ചിരുന്നു. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് മുഖ്യമന്ത്രി, സ്‌പീക്കര്‍, പ്രിന്‍സിപ്പള്‍ സെക്രട്ടറി, ഗവര്‍ണര്‍ എന്നിവര്‍ക്ക് നോട്ടീസയച്ചത്.
മധ്യപ്രദേശില്‍ വിശ്വാസ വോട്ടെടുപ്പ്; ഹര്‍ജിയില്‍ ഇന്ന് സുപ്രീം കോടതി വാദം കേള്‍ക്കും - ഹര്‍ജിയില്‍ ഇന്ന് സുപ്രീം കോടതി വാദം കേള്‍ക്കും
ഹര്‍ജിയില്‍ ചൊവ്വാഴ്‌ച വാദം കേട്ട സുപ്രീം കോടതി മുഖ്യമന്ത്രി കമല്‍നാഥിനും നിയമസഭ സ്‌പീക്കര്‍ എന്‍.പി പ്രജാപതിക്കും നോട്ടീസയച്ചിരുന്നു.
മധ്യപ്രദേശില്‍ വിശ്വാസ വോട്ടെടുപ്പ്; ഹര്‍ജിയില്‍ ഇന്ന് സുപ്രീം കോടതി വാദം കേള്‍ക്കും
മധ്യപ്രദേശില്‍ വിശ്വാസവോട്ടെടുപ്പ് ആവശ്യമാണെന്ന് ബി.ജെ.പിക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹ്തഗി കോടതിയെ അറിയിച്ചു. മുഖ്യമന്ത്രിയും സ്‌പീക്കറും ഭരണഘടന തത്വങ്ങള്‍ ലംഘിക്കുകയും ഗവര്‍ണറുടെ നിര്‍ദേശങ്ങള്‍ മനപൂര്‍വം നിരാകരിക്കുകയും ചെയ്‌തുവെന്ന് ഹര്‍ജിയില്‍ പറയുന്നു. വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ ലാല്‍ജി ടണ്ഡന്‍ നേരത്തെ മുഖ്യമന്ത്രി കമല്‍നാഥിന് കത്തയച്ചിരുന്നു.