ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് വിദേശപൗരത്വമുണ്ടെന്ന ആരോപണം സുപ്രീംകോടതി ഇന്ന് പരിശോധിക്കും. യുണൈറ്റഡ് ഹിന്ദു ഫ്രണ്ട് സംഘടന സമർപ്പിച്ച ഹർജിയാണ് ഇന്ന് പരിഗണിക്കുന്നത്. രാഹുലിന് ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന വിഷയത്തിൽ തീരുമാനമെടുക്കാൻ കേന്ദ്രസർക്കാരിനോട് നിർദേശിക്കണമെന്നാണ് ഹർജിയിൽ ആവശ്യം. തെരഞ്ഞെടുപ്പിൽ നിന്ന് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കണമെന്നും വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കണമെന്നുമാണ് മറ്റ് ആവശ്യങ്ങള്‍. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗെഗോയ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
രാഹുൽഗാന്ധി വിദേശപൗരത്വ ആരോപണം: ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും
യുണൈറ്റഡ് ഹിന്ദു ഫ്രണ്ട് സംഘടന സമർപ്പിച്ച ഹർജിയാണ് ഇന്ന് പരിഗണിക്കുന്നത്.
രാഹുൽഗാന്ധി വിദേശപൗരത്വ ആരോപണം ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും
രാഹുല്‍ ഗാന്ധിയുടെ ഇരട്ട പൗരത്വം സംബന്ധിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നോട്ടീസ് നൽകിയിരുന്നു. രാഹുല്‍ ഗാന്ധിയുടെ പൗരത്വത്തില്‍ സംശയം പ്രകടിപ്പിച്ച് പൗരത്വം, പേര്, വിദ്യാഭ്യാസ യോഗ്യത എന്നിവയെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പരാതി.