കേരളം

kerala

ETV Bharat / bharat

തെരഞ്ഞെടുപ്പ് സമയ പുനഃക്രമീകരണം; ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും - plea

ഊഷ്ണതരംഗവും റമദാനും കണക്കിലെടുത്ത് രാവിലെ അഞ്ചിന് വോട്ടിംങ് ആരംഭിക്കണമെന്ന് ആവശ്യം

ഫയൽ ചിത്രം

By

Published : May 10, 2019, 4:52 PM IST

ന്യൂഡൽഹി:റമദാൻ പ്രമാണിച്ച് വോട്ടിംങ് സമയം രണ്ട് മണിക്കൂർ നേരത്തേ തുടങ്ങാനുള്ള അപേക്ഷ നിരസിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻറെ നടപടിക്കെതിരെയുള്ള ഹർജിയിൽ സുപ്രീം കോടതി തിങ്കളാഴ്ച വാദം കേൾക്കും. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് ഹർജിക്കാരൻ നിസാമുദ്ദീൻ പാഷ ആവശ്യപ്പെട്ടു. നിലവിൽ രാവിലെ ഏഴ് മണിക്കാണ് വോട്ടിംങ് ആരംഭിക്കുന്നത്. ഊഷ്ണതരംഗവും റമദാനും കണക്കിലെടുത്ത് അടുത്ത ഘട്ട തെരഞ്ഞെടുപ്പുകളിൽ വോട്ടിംങ് സമയം പകൽ അഞ്ച് മണി മുതൽ തുടങ്ങണമെന്നാണ് ആവശ്യം. മെയ് അഞ്ചിന് പാഷയുടെ അഭ്യർഥന തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയിരുന്നു. അഭിഭാഷകൻ കൂടിയായ നിസാമുദ്ദീൻ പാഷയുടെ ഹർജിയിൽ തീരുമാനമെടുക്കാൻ മെയ് രണ്ടിന് സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു.

ABOUT THE AUTHOR

...view details