ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി ചിന്മയാനന്ദ സ്വാമിക്കെതിരായ ബലാത്സംഗ കേസ് ഉത്തര്‍ പ്രദേശില്‍ നിന്നും ഡല്‍ഹി കോടതിയിലേക്ക് മാറ്റണമെന്ന നിയമ വിദ്യാര്‍ഥിയുടെ ആവശ്യം സുപ്രിം കോടതി മാര്‍ച്ച് രണ്ടിന് പരിഗണിക്കും. ഉത്തര്‍ പ്രദേശില്‍ കേസ് പരിഗണിക്കുന്നത് ഇരയുടെ ജീവന് ഭീഷണിയുണ്ടാക്കുമെന്ന് കാണിച്ച് നല്‍കിയ പരാതിയാണ് പരിഗണിക്കുന്നത്.
ചിന്മയാനന്ദക്കെതിരായ ബലാത്സംഗ കേസ്; ഡല്‍ഹിയിലേക്ക് മാറ്റണമെന്ന് ആവശ്യം - സുപ്രീം കോടതി
ഉത്തര്‍ പ്രദേശില്‍ കേസ് പരിഗണിക്കുന്നത് ഇരയുടെ ജീവന് ഭീഷണിയുണ്ടാക്കുമെന്ന് കാണിച്ച് നല്‍കിയ പരാതിയാണ് സുപ്രീംകോടതി പരിഗണിക്കുന്നത്
ചിന്മയാനന്ദക്കെതിരായ ബലാത്സംഗ കേസ് യു.പിയില്‍ നിന്നും ഡല്‍ഹി കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യം സുപ്രീം കോടതി പരിഗണിക്കും
ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ദേയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് കേസ് പരിഗണിക്കുക. സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ കോളിന്‍ ഗോണ്‍സാല്‍വസാണ് ഇക്കാര്യം അറിയിച്ചത്. കേസ് പരിഗണിക്കാമെന്ന് പറഞ്ഞ കോടതി കുട്ടിയുടെ ജീവന് സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ടു. കുട്ടിയുടെ സംരക്ഷണത്തിനായി യു.പി പൊലീസ് ഗണ്‍മാനെ നല്‍കണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.