ന്യൂഡൽഹി: ഇന്ത്യയെ ഭാരത് എന്ന് പുനർനാമകരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ സുപ്രീം കോടതി ജൂൺ രണ്ടിന് വാദം കേൾക്കും. ചീഫ് ജസ്റ്റിസ് എസ്. എ. ബോബ്ഡെ, ജസ്റ്റിസ് എ. എസ്. ബോപണ്ണ, ജസ്റ്റിസ് ഋഷികേശ് എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേൾക്കുന്നത്. ബ്രിട്ടന്‍റെ കൊളോണിയൽ ഭൂതകാലത്തെ മറികടന്ന് ജനങ്ങളിൽ ദേശീയത വളർത്തുന്നതിനായി ഇന്ത്യയെന്ന "ഇംഗ്ലീഷ് നാമം" ഭാരത് എന്ന് മാറ്റണമെന്ന് ഹർജിയിൽ പറയുന്നു.
ഇന്ത്യ, 'ഭാരത്' ആക്കണം; പൊതുതാൽപര്യ ഹർജിയിൽ വാദം ജൂൺ രണ്ടിന് - ഇന്ത്യ ഭാരതമാകണം
ബ്രിട്ടന്‍റെ കൊളോണിയൽ ഭൂതകാലത്തെ മറികടന്ന് ജനങ്ങളിൽ ദേശീയത വളർത്തുന്നതിനായി ഇന്ത്യയെന്ന "ഇംഗ്ലീഷ് നാമം" ഭാരത് എന്ന് മാറ്റണമെന്ന് ഹർജിയിൽ പറയുന്നു.
ഇന്ത്യ
അതേസമയം, വൈകാരിക പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യേണ്ടത് കോടതിയുടെ കടമയല്ലെന്നും ദരിദ്രരെ സഹായിക്കുന്നതിനോ മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിനോ വേണ്ടി പൊതുതാൽപര്യ ഹർജികൾ സമർപ്പിക്കണമെന്നും വ്യക്തമാക്കി 2016ൽ സമാനമായ ഒരു അപേക്ഷ സുപ്രീം കോടതി തള്ളിയിരുന്നു. കൂടാതെ, രാജ്യത്തെ ഭാരത് എന്ന് വിളിക്കുന്നതിൽ നിന്ന് ആരും തടയുന്നില്ല. അപേക്ഷകന് അങ്ങനെ ചെയ്യാൻ കഴിയുമെന്നും 2016 ൽ ഹർജി പരിഗണിച്ച ജസ്റ്റിസ് യു. യു. ലളിത്, ടി. എസ്. താക്കൂർ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.