ന്യൂഡൽഹി:പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട 140 ഹർജികൾ സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കും. ഭേദഗതി റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ളതും പിന്തുണയ്ക്കുന്നതുമായ ഹർജികളാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ, ജസ്റ്റിസ് എസ്. അബ്ദുൾ നസീർ, ജസ്റ്റിസ് സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കും - പൗരത്വ ഭേദഗതി നിയമം
140 ഹർജികളാണ് കോടതിക്ക് മുന്നിലുള്ളത്. ഹർജിയെ എതിർത്തുകൊണ്ട് കോൺഗ്രസും മുസ്ലിം ലീഗും തൃണമൂലും സിപിഎമ്മും ഡിഎംകെയും ഉൾപ്പെടെയുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ കോടതിയെ സമീപിച്ചിട്ടുണ്ട്
നിയമം വിവേചനപരവും മൗലികാവകാശങ്ങളുടെ ലംഘനവുമാണെന്ന് ചൂണ്ടിക്കാട്ടി കേരള സർക്കാരും ഹർജി സമർപ്പിച്ചിട്ടുണ്ട്. ഹർജിയെ എതിർത്തുകൊണ്ട് കോൺഗ്രസും മുസ്ലിം ലീഗും തൃണമൂലും സിപിഎമ്മും ഡിഎംകെയും ഉൾപ്പെടെയുള്ളവർ കോടതിയെ സമീപിച്ചിട്ടുണ്ട്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14, 21 എന്നിവക്ക് വിരുദ്ധമാണ് നിയമമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജിക്കാര്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിൽ വിവിധ ഹൈക്കോടതികൾക്ക് മുമ്പിലുള്ള ഹർജികൾ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള കേന്ദ്രത്തിന്‍റെ ഹർജിയും നാളെ പരിഗണിക്കും. നിയമം നടപ്പാക്കില്ലെന്ന് കേരളവും ബംഗാളും പഞ്ചാബും ഇതിനകം നിലപാടെടുത്തിട്ടുണ്ട്. എന്നാൽ നിയമപരമായി ഈ നിലപാട് സാധ്യമല്ലെന്ന് കപിൽ സിബലും സൽമാൻ ഖുർഷിദും പറഞ്ഞിരുന്നു.