ന്യൂഡൽഹി:പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഹർജികൾ ബുധനാഴ്ച കേൾക്കുമെന്ന് സുപ്രീം കോടതി. കോൺഗ്രസ് നേതാവ് ജയറാം രമേശ്, തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്‌ത്ര, അസദുദ്ദീൻ ഒവൈസി എന്നിവരുൾപ്പെടെ സമർപ്പിച്ച് 12 ഹർജികളാണ് പരിഗണിക്കുക. ചീഫ് ജസ്റ്റിസ് എസ്. എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുക.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഹര്‍ജി ബുധനാഴ്ച പരിഗണിക്കുമെന്ന് കോടതി - ദേശീയ വാർത്തകൾ
ഒരു മതവിഭാഗത്തെ മാത്രം മാറ്റി നിർത്തുന്ന ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്നാണ് ഹർജിക്കാരുടെ പ്രധാന വാദം. അതേസമയം ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം കോടതി തള്ളി.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഹര്‍ജി ബുധനാഴ്ച പരിഗണിക്കുമെന്ന് കോടതി
അതേസമയം ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന മുതിർന്ന് കോൺഗ്രസ് നേതാവ് മനു അഭിഷേക് സിംങ്‌വിയുടെ ആവശ്യം കോടതി തള്ളി. ഒരു മതവിഭാഗത്തെ മാത്രം മാറ്റി നിർത്തുന്ന ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്നാണ് ഹർജിക്കാരുടെ പ്രധാന വാദം.ഭരണഘടനാ അനുച്ഛേദം 14ന്‍റെ ലംഘനമാണ് നിയമ ഭേദഗതിയെന്ന് മുസ്‍ലിം ലീഗ് ഹർജിയിൽ പറഞ്ഞു. ആയതിനാൽ നിയമം സ്റ്റേ ചെയ്യണമെന്നും ലീഗ് ആവശ്യപ്പെട്ടു . മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് ലീഗിന് വേണ്ടി സുപ്രീംകോടതിയിൽ ഹാജരാകുന്നത്.