ന്യൂഡൽഹി: ജമ്മു കശ്മീരില്‍ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരായ പരാതികൾ ഒക്ടോബർ ഒന്നു മുതൽ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കും.
ആർട്ടിക്കിൾ 370; ഹർജികൾ പരിഗണിക്കാൻ അഞ്ചംഗ ഭരണഘടനാ ബഞ്ച് - Article 370 new updates
ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരായ പരാതികൾ ഒക്ടോബർ ഒന്നു മുതൽ ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കും.
![ആർട്ടിക്കിൾ 370; ഹർജികൾ പരിഗണിക്കാൻ അഞ്ചംഗ ഭരണഘടനാ ബഞ്ച്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4582861-559-4582861-1569671782185.jpg)
ആർട്ടിക്കിൾ 370: ഹർജികൾ പരിഗണിക്കാൻ അഞ്ചംഗ ഭരണഘടനാ ബഞ്ച്
ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ ഭരണഘടനാ ബെഞ്ചില്‍ സഞ്ജയ് കിഷൻ, ആർ സുഭാഷ് റെഡ്ഡി, ബിആർ ഗവായി, സൂര്യകാന്ത് എന്നീ ജസ്റ്റിസുമാരും ഉൾപ്പെട്ടതാണ്.
കേന്ദ്രസർക്കാർ ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 370, 35 എ എന്നിവ റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തിരുന്നു.
TAGGED:
Article 370 new updates