ന്യൂഡൽഹി: ലോക് ഡൗണിനിടെ സ്വന്തം ഗ്രാമങ്ങളിലേക്ക് പോകാൻ കിലോമീറ്ററുകളോളം കാൽനടയായി സഞ്ചരിക്കുന്ന കുടിയേറ്റ തൊഴിലാളികൾക്ക് താമസ സൗകര്യവും ഭക്ഷണവും നർകണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും. അഭിഭാഷകനായ അലാഖ് അലോക് ശ്രീവാസ്തവയാണ് ഈ വിഷയത്തിൽ കോടതിയെ സമീപിച്ചത്.
കുടിയേറ്റ തൊഴിലാളികളെ സംരക്ഷിക്കണം; സുപ്രീം കോടതിയിൽ ഹർജി - സുപ്രീം കോടതി
അഭിഭാഷകനായ അലാഖ് അലോക് ശ്രീവാസ്തവ സമർപ്പിച്ച ഹർജിയാണ് സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കുക

കുടിയേറ്റ തൊഴിലാളികളെ സംരക്ഷിക്കണം; സുപ്രീം കോടതിയിൽ ഹർജി
കുടിയേറ്റ തൊഴിലാളികൾക്കും അവരുടെ കുടുംബത്തിനും ഭക്ഷണവും വെള്ളവും താമസവും ഉൾപ്പെടെയുള്ളവ നൽകണമെന്നും വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നുമാണ് ഹർജിയിൽ പറയുന്നത്. ചീഫ് ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്ഡെ, ജസ്റ്റിസ് എൽ നാഗേശ്വർ റാവു എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിക്കുക.
കൊവിഡ് 19 വ്യാപനം തടയുന്നതിനായാണ് രാജ്യത്ത് 21 ദിവസം സമ്പൂണ ലോക് ഡൗൺ പ്രധാമന്ത്രി പ്രഖ്യാപിച്ചത്. 21 ദിവസത്തെ ലോക് ഡൗൺ ഏപ്രിൽ 14ന് അവസാനിക്കും.